21 March Tuesday
ചെറുവത്തൂർ അഗ്രി ഫെസ്‌റ്റിന്‌ തുടക്കം

ഇനി കാർഷികോത്സവ നാളുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

അഗ്രി ഫെസ്‌റ്റ്‌ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യുന്നു. എം രാജഗോപാലൻ എംഎൽഎ, മാധവൻ മണിയറ, പി കരുണാകരൻ, കെ പി വത്സലൻ 
 എന്നിവർ സമീപം

ചെറുവത്തൂർ
കാർഷിക സംസ്കാരത്തിന്റെയും കർഷക സമരങ്ങളുടെയും  ഈറ്റില്ലത്തേക്ക്  വിരുന്നെത്തിയ കാർഷിക മഹോത്സവം–- ചെറുവത്തൂർ അഗ്രിഫെസ്റ്റിന്‌ നിറപ്പകിട്ടാർന്ന തുടക്കം.  
കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ഇനി ഉത്സവനാളുകളെന്ന്‌ തെളിയിക്കുന്ന മേള സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്‌തു.   
കൃഷി സംസ്‌കാരത്തിന്റെ ഭാഗമാണെന്നും നഷ്ടപ്പെട്ടുപോയ കാർഷിക സംസ്‌കാരം ഒരുപരിധി വരെ തിരിച്ചുകൊണ്ടുവരാൻ എൽഡിഎഫ്‌ സർക്കാറിന്‌ സാധിച്ചുവെന്നും സ്‌പീക്ക പറഞ്ഞു.  ഏഴുവർഷത്തിനിടെ  മേഖലയിൽ പുത്തനുണർവാണുണ്ടായത്‌.  
നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ സംഘടിപ്പിച്ച  ഫെസ്‌റ്റിൽ  എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി.  പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സി വി പ്രമീള, കെ പി വത്സലൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി കെ ലക്ഷ്‌മി, ജില്ലാപഞ്ചായത്തംഗം സി ജെ സജിത്‌, മുൻ എം പി പി കരുണാകരൻ, മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, ഡോ. ടി വനജ, ഇ വല്ലി, ടി എസ്‌ നജീബ്‌, പി പത്‌മിനി, ടി രാകേഷ്‌ എന്നിവർ സംസാരിച്ചു. 
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ സ്വാഗതവും കെ ബിന്ദു നന്ദിയും പറഞ്ഞു. തുടർന്ന്‌ കുടുംബശ്രീയുടെ കലാപരിപാടികൾ, പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ചിലമ്പാട്ടം എന്നിവ അരങ്ങേറി. കയ്യൂർ ജങ്‌ഷനിൽ നിന്നും വിളംബര ഘോഷയാത്രയുമുണ്ടായി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top