ചെറുവത്തൂർ
‘‘ആളല്ലാം ന്തോലം പറയും...നമ്മ അയിനൊന്നും ചെവി കൊടുക്കണ്ട...’’ സി ചിരിയേട്ടി പറഞ്ഞുനിർത്തിയേടത്തുനിന്നും സി കുഞ്ഞിച്ചിരി തുടങ്ങി. ‘‘അതന്നെ ചങ്ങായീ, നായനാർ തരാൻ തൊടങ്ങിയതല്ലേ നമ്മക്കീ പെൻഷൻ...അതില്ലോണ്ട് മുട്ടില്ലാണ്ട് പോന്ന്. ഇപ്പോം മുടങ്ങാണ്ട് കിട്ടുന്ന്‌ണ്ട്’’–- തൊഴിലുറപ്പിനിടയിൽ ലഭിച്ച വിശ്രമവേളയിൽ ഉദിനൂർ വടക്കുപുറത്തെ സി ചിരിയും കുഞ്ഞിച്ചിരിയും തമ്മിൽ പറഞ്ഞ വാക്കുകളാണിവ.
ബജറ്റിനെ കുറിച്ച് വലിയ ധാരണകളൊന്നുമില്ലെങ്കിലും തങ്ങൾക്ക് മുടങ്ങാതെ കിട്ടുന്ന പെൻഷൻ തരാൻ സർക്കാറിന് പണംവേണ്ടേ എന്നത് ഇവർ പറഞ്ഞു. തൊഴിലുറപ്പിനിടയിൽ എല്ലാ ചർച്ചക്കൊപ്പവും ബജറ്റും വിഷയമായി വന്നു. ഇതിനുപിന്നാലെയാണ് ഈ അമ്മമാർ വിശ്രമവേളയിൽ പെൻഷൻ ചർച്ചയിലേക്ക് എത്തിയത്. മുടങ്ങാതെ സർക്കാർ നൽകുന്ന പെൻഷൻ എത്രമാത്രം കുടുംബത്തിന് ഉപകാരപ്പെടുന്നു എന്ന് ഇവരുടെ വാക്കുകൾ കേട്ടിരുന്നാൽ മനസിലാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..