25 January Saturday

തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ തൊഴിലാളികളുടെ പടയണി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

എൻആർഇജിഎ വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിലുള്ള മലയോര ജാഥക്ക്‌ പാണത്തൂരിൽ നൽകിയ സ്വീകരണത്തിൽ മാനേജർ എ വി രമണി സംസാരിക്കുന്നു .

കുറ്റിക്കോൽ
വിവിധ ആവശ്യങ്ങളുന്നയിച്ച്‌  എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ 10ന്‌ നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ ഭാഗമായി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചരണാർഥമുള്ള വാഹന ജാഥകൾക്ക് ആവേശകരമായ സ്വീകരണം. 
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, കൂലി കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക, തൊഴിൽ ദിനങ്ങൾ വർഷത്തിൽ 250 ആയി ഉയർത്തുക, പെൻഷനും ക്ഷേമപദ്ധതികളടക്കം സമഗ്ര ക്ഷേമനിധി നിയമം നടപ്പാക്കുക, മിനിമം കൂലി 600 രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ജാഥകൾ.
തീരദേശ ജാഥ രണ്ടാംദിവസം മഡിയനിൽ നിന്നാരംഭിച്ച്‌ പുല്ലൂർ, പള്ളിക്കര, പാലക്കുന്ന്,  പെരിയാട്ടടുക്കം, കോളിയടുക്കം,കുണ്ടംകുഴി, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മുന്നാട് സമാപിച്ചു. ജാഥാ ലീഡർ എം രാജൻ, മാനേജർ എം ശാന്ത, കയനി കുഞ്ഞിക്കണ്ണൻ, പി കൃഷ്ണൻ, സന്തോഷ്, പി രാമചന്ദ്രൻ, പി ആർ കണ്ണൻ, സാവിത്രി, എം വി നാരായണൻ, ലത, ഇ പത്മിനി, പി സുരേഷ്, പ്രേമ, പി ആർ ഗംഗാധരൻ, വിനോദ്, നാരായണൻ, ചന്ദ്രൻ, പി ജാനകി, കെ മുരളീധരൻ, കൃഷ്ണവേണി, ഇ മേഹനൻ, എം മിനി എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ബുധനാഴ്ച രാവിലെ മജീർപള്ളയിൽ നിന്നാരംഭിച്ച്‌  ചെർക്കളയിൽ സമാപിക്കും.
മലയോര ജാഥ രണ്ടാംദിവസം കോടോത്ത്  നിന്നാരംഭിച്ച്‌ ബളാംതോട്, പാണത്തൂർ, ബന്തടുക്ക, കുറ്റിക്കോൽ, പാണ്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം അഡൂരിൽ സമാപിച്ചു. ജാഥാ ലീഡർ ടി എം എ കരീം,  മാനേജർ എ വി രമണി, എം സി മാധവൻ, രാജൻ, പി ദിവാകരൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, പി തമ്പാൻ, ഉഷ രാജു, പ്രഭ രവി, കെ മണികണ്ഠൻ, കൃഷ്ണവേണി, വത്സല, തിമപ്പ, എ വി ശശികല, പി സിന്ധു, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അഡൂരിൽ  സമാപനത്തിൽ സിപിഐ എം കാറഡുക്ക ഏരിയാ സെക്രട്ടറി സിജി മാത്യു സംസാരിച്ചു. ബുധനാഴ്ച രാവിലെ  പെർളയിൽ നിന്നാരംഭിച്ച്‌ ചെർക്കളയിൽ സമാപിക്കും. 
ജാഥ ഇന്ന്: തീരദേശം: രാവിലെ 10ന് പെർള,11ന് മിയാപദവ്, 12ന് പൈവളിക, 12.30ന് ബേക്കൂർ, 2ന് കുമ്പള, 3ന് ബാഡൂർ, 3.30ന് ചൗക്കി, 4ന് ചെർക്കള ( സമാപനം). 
മലയോര ജാഥ:  രാവിലെ 10ന് പെർള, 11ന് ബദിയഡുക്ക, 11.30ന് മർത്തനടുക്ക, 12.30ന് നാട്ടക്കല്ല്, 2ന് കർമ്മംതൊടി, 3ന് ബോവിക്കാനം. 4ന്‌  ചെർക്കള (സമാപനം)

 

പ്രധാന വാർത്തകൾ
 Top