കാറഡുക്ക/ തൃക്കരിപ്പൂര്‍ > കാറഡുക്ക ജിവിഎച്ച്എസ് സ്കൂളിലെയും കൂലേരി ഗവ. എല്‍പി സ്കൂളിലെയും മുഴുവന്‍ ക്ളാസ് റൂമിലും 'ദേശാഭിമാനി എന്റെ പത്രം' പദ്ധതിപ്രകാരം പത്രവിതരണം തുടങ്ങി.
കാറഡുക്ക സ്കൂളില്‍ കാടകം സര്‍വീസ് സഹകരണ ബാങ്കാണ് പത്രം സ്പോണ്‍സര്‍ ചെയ്തത്. സ്കൂള്‍ അസംബ്ളിയില്‍ ബാങ്ക് പ്രസിഡന്റ് കെ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം കരുണാകരയും സ്കൂള്‍ ലീഡര്‍ സി കെ അഖിലയും ചേര്‍ന്ന് പത്രം ഏറ്റുവാങ്ങി. കാടകം മോഹനന്‍, എ വിജയകുമാര്‍, ജയന്‍ കാടകം എന്നിവര്‍ സംസാരിച്ചു.
കൂലേരി ഗവ. എല്‍പിയില്‍ തൃക്കരിപ്പൂര്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയാണ് പത്രം നല്‍കിയത്. സിപിഐ എം ലോക്കല്‍ സെക്രട്ടറി എം രാമചന്ദ്രന്‍ വിതരണം ഉദ്ഘാടനം ചെയ്തു. വി എം ബാബുരാജ് അധ്യക്ഷനായി. എം പി രാഘവന്‍, പി വി അനുമോദ്, എം വി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..