22 October Tuesday

ജലശക്തി അഭിയാൻ കുഴൽ കിണറുകളുടെ ഫ്‌ളഷിങ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

 കാസർകോട്‌

ജലശക്തി അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭൂഗർഭജല വകുപ്പിന്റെ നേതൃത്വത്തിൽ കുഴൽ കിണറുകളുടെ ഫ്‌ളഷിങ് ആരംഭിച്ചു.   കാസർകോട് കേന്ദ്രീയ വിദ്യാലയം രണ്ടിൽ ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു ഉദ്‌ഘാടനം ചെയ്‌തു.  ഭൂഗർഭ ജലവിതാനം ആശങ്കാജനകമായി താഴുന്ന കാസർകോട് ബ്ലോക്കിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവടങ്ങളിലെ കുഴൽ കിണറുകളെല്ലാം ഫ്‌ളഷ് ചെയ്ത് ശുദ്ധീകരിക്കാനാണ്  ലക്ഷ്യമിടുന്നത്. കുഴൽ കിണറുകളിൽ ശക്തമായ വായു കടത്തി വിട്ട്  അടിഞ്ഞു കൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും പുറത്തെത്തിക്കാനാണ് ഫ്‌ളഷിങ്.  വകുപ്പിന്റെ കീഴിലുള്ള പ്രഫഷണൽ സംഘമാണ് യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഫ്‌ളഷിങ് നടത്തുന്നത്. ജില്ലാ ഓഫീസർ ഡോ. കെ എം അബ്ദുൽ അഷ്‌റഫ്, ജലശക്തി അഭിയാൻ നോഡൽ ഓഫീസറായ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി എം അശോക് കുമാർ, ഹൈഡ്രോളജിസ്റ്റ് ബി ഷാബി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ഒ രതീഷ്, ജൂനിയർ ഹൈഡ്രോളജിസ്റ്റ് ഡോ. കെ എ പ്രവീൺ കുമാർ, ജൂനിയർ ജിയോ ഫിസിസിസ്റ്റ് ഇ എം സുനിഷ, കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ കെ പി തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top