20 September Friday

കാഞ്ഞങ്ങാട്-–-പാണത്തൂര്‍ സംസ്ഥാന പാതയിൽ വിജിലന്‍സ് പരിശോധന

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

മെക്കാഡം ടാറിങ് നടത്തിയ കാഞ്ഞങ്ങാട്-‐പാണത്തൂർ സംസ്ഥാനപാത വിജിലൻസ് പരിശോധിക്കുന്നു

രാജപുരം
കാഞ്ഞങ്ങാട്-–-പാണത്തൂർ സംസ്ഥാന പാത മെക്കാഡം ടാറിങ് ക്രമക്കേട് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഏഴാംമൈൽ മുതൽ പൂടംകല്ല് വരെ നടന്ന മെക്കാഡം ടാറിങ്ങിൽ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന്‌ ആരോപിച്ച് മലനാട് വികസന സമിതി പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് വിജിലൻസിനോട് അടിയന്തിരമായി അന്വേഷണം നടത്താൻ മന്ത്രി നിർദ്ദേശിച്ചത്‌. ടാറിങിൽ ആവശ്യത്തിന് മെറ്റീരിയലുകൾ ഉപയോഗിക്കാതെയും വേണ്ടത്ര കനത്തിൽ കല്ലുകൾ ഇടാതെയുമാണ് ടാറിങ് നടത്തിയത് എന്ന് ആരോപിച്ചാണ് സമിതി പരാതി നൽകിയത്.  ശനിയാഴ്ച രാവിലെ മുതൽ ഏഴാംമൈൽ മുതൽ പൂടംങ്കല്ല് വരെ വരുന്ന പ്രദേശത്തെ മെക്കാഡം ടാറിങ് ഡ്രില്ല് ചെയ്ത് എടുത്ത്  ഘടന പരിശോധിച്ചു. 
വിജിലൻസ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ സജിത്തിന്റെ നേതൃത്വത്തിലുള്ള ടീം ആണ് പരിശോധിച്ചത്‌.ഏഴാംമൈൽ മുതൽ പൂടംങ്കല്ല് വരെ വരുന്ന ഒൻപത് കിലോമീറ്റർ ഭാഗം നവീകരിക്കാൻ സർക്കാർ 15 കോടി രൂപയാണ് അനുവദിച്ചത്. പ്രവൃത്തി രണ്ട് മാസം മുമ്പാണ് പൂർത്തിയായത്.
 
 
പ്രധാന വാർത്തകൾ
 Top