12 August Friday

ഭൂമിക്കായൊരു തണല്‍ പദ്ധതിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ഭൂമിക്കായൊരു തണൽ പദ്ധതി ജില്ലാ ഉദ്‌ഘാടനം ചെറുവത്തൂരിൽ 
എം രാജഗോപാലൻ എംഎൽഎ നിർവഹിക്കുന്നു

 ചെറുവത്തൂർ

ഭൂമിക്കായൊരു തണൽ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള അധ്യക്ഷയായി. പഞ്ചായത്ത്‌  പ്രസിഡന്റുമാർക്കുള്ള വൃക്ഷത്തൈ വിതരണവും നടന്നു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം കെ വി ഗോവിന്ദൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി വി സജീവൻ, സത്താർ വടക്കുമ്പാട്, പി വി മുഹമ്മദ് അസ്ലം, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. കെ ടി ചന്ദ്രമോഹനൻ സ്വാഗതവും കെ വി അരുണേഷ് നന്ദിയും പറഞ്ഞു. ജില്ലയെ ഹരിതാഭമാക്കാൻ ഭൂമിക്കായൊരു തണൽ പദ്ധതിയിലൂടെ 20,000 മരതൈകൾ നടുന്നതിനാണ്‌ ലക്ഷ്യം. ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ  സാമൂഹ്യവനവൽക്കരണവിഭാഗവുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും. 
മുള, പൂവരക്ക്, മഞ്ചാടി, ഉങ്ങ്, നീർമരുത്, മണിമരുത്, ദന്തപാല, നാരകം, പ്ലാവ്, തേക്ക് എന്നിവയാണ്‌ നടുക. സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതി ജില്ലയിലാണ് ആദ്യമായി നടപ്പാക്കുന്നത്. ജനകീയപങ്കാളിത്തം ഉറപ്പാക്കി ജൂലൈ അവസാന വാരത്തോടെ  പൂർത്തിയാക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top