11 August Tuesday

ആകർഷകമായ വായ്-പ പദ്ധതികളുമായി കേരള ബാങ്ക്-

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
കാസർകോട്‌ 
വിവിധ മേഖലകളിലുള്ളവർക്ക്‌ ആകർഷകമായ വായ്-പാ പദ്ധതികളുമായി സംസ്ഥാന സർക്കാർ പുതുതായി രൂപീകരിച്ച കേരള ബാങ്ക് ജനങ്ങളുടെ ഇടയിലേക്ക്‌.  വായ്‌പ നൽകുന്നതിനായി എല്ലാ ശാഖകളിലും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയതായി  കേരള ബാങ്ക്-ചീഫ്-എക്-സിക്യൂട്ടീവ്-ഓഫീസർ പി എസ്- രാജൻ പറഞ്ഞു. കാസർകോട്‌- ക്രെഡിറ്റ് പ്രൊസസിംഗ്-സെന്ററിൽ സംഘടിപ്പിച്ച ഇടപാടുകരുടെസംഗമം വീഡിയോകോൺഫറൻസിലൂടെ ഉദ്-ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
നിർമ്മാണ, വാണിജ്യ, സേവന മേഖലകളിൽ ചെറുകിട, ഇടത്തരം,സൂക്ഷ്-മസംരംഭങ്ങൾ തുടങ്ങുന്നതിനും വിപുലപ്പെടുത്തുന്നതിനും 8.75 ശതമാനം പലിശ നിരക്കിൽവായ്-പ നൽകും. വ്യക്തികൾക്ക്- പരമാവധി 60 ലക്ഷവും കമ്പനികൾക്ക്-ഒരുകോടിരൂപവരെയും വായ്‌പ. 
പ്രവാസിസംരംഭങ്ങൾക്കായി പ്രവാസികിരൺ, കർഷകർക്ക്‌ കിസാൻ മിത്ര പദ്ധതിപ്രകാരം 3 ലക്ഷംരൂപവരെയും കുടുംബശ്രീ, എസ്-എച്ച്-ജിവഴി 10 ലക്ഷംരൂപവരെയും കേരള ബാങ്കിലെഅക്കൗണ്ടുകളിലൂടെ പെൻഷൻ കൈപ്പറ്റുന്ന കേന്ദ്ര‐സംസ്ഥാന സർക്കാർ പെൻഷൻകാർക്കും സഹകരണ പെൻഷൻകാർക്കുമായി ഒരുലക്ഷംരൂപവരെയും സർക്കാർ, സർക്കാരിതരജീവനക്കാർക്ക്- ശമ്പള സർട്ടിഫിക്കറ്റിൻമേൽ 5 ലക്ഷംരൂപവരെയും അനുവദിക്കും. കർഷകർക്കും ചെറുകിടകച്ചവടക്കാർക്കുമായി ഭവന വായ്-പയും ആരംഭിച്ചിട്ടുണ്ട്-. ശാഖകളിൽ നിന്നും സ്വർണപ്പണയവായ്-പ ലഭ്യമാക്കും. 
കേരള ബാങ്ക്-ചീഫ്- ജനറൽമാനേജർ കെ സി സഹദേവൻ, മാർക്കറ്റിങ് ആൻഡ്‌ ഇൻസ്-പെക്ഷൻ വിഭാഗം ജനറൽമാനേജർ ടി കെ റോയ്-, കണ്ണൂർമേഖലാ ജനറൽമാനേജർ എ അനിൽകുമാർ, അഗ്രികൾച്ചറൽഓഫീസർ എം പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. സംരംഭകർ ചർച്ചയിൽ പങ്കെടുത്തു. സിപിസിഡെപ്യൂട്ടി ജനറൽമാനേജർ ടി എച്ച്- ശോഭനൻ അധ്യക്ഷനായി. പബ്ലിക്- റിലേഷൻസ്- ഓഫീസർ  സി സഹദ്- സ്വാഗതവും മാനേജർ എൻ വി അനിൽകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top