11 August Tuesday

നീലേശ്വരം സമ്പൂർണ വിള ഇൻഷുറൻസ് നഗരമാകും

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
നീലേശ്വരം
നീലേശ്വരം സമ്പൂർണ വിള ഇൻഷുറൻസ് നഗരമാകാൻ ഒരുങ്ങുന്നു. ഇതിനായി നീലേശ്വരം കൃഷിഭവനിൽ വിള ഇൻഷുറൻസ് ഡസ്ക് ആരംഭിച്ചു.
കേരള സർക്കാർ പ്രഖ്യാപിച്ച ആകർഷകമായ വിള ഇൻഷുറൻസ് പദ്ധതി കർഷക പങ്കാളിത്തത്തോടെ സമഗ്രമായി നടപ്പിലാക്കുവാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. വിളനാശം ഉണ്ടായാൽ നെല്ല് കർഷകർക്ക് ഹെക്ടറിന് 25,000 രൂപയും  തെങ്ങിന് ഓരോന്നിനും രണ്ടായിരം രൂപയും കവുങ്ങിന് ഇരുന്നൂറ് രൂപയും വാഴ ഒന്നിന് മുന്നൂറ് രൂപയും ഇൻഷുറൻസ് തുകയായി ലഭിക്കും.  പയർ വർഗങ്ങൾ ഉൾപ്പെടെ 23 വിളകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ. വിള ഇൻഷുറൻസ് ഡസ്ക് നഗരസഭാ ചെയർമാൻ പ്രൊഫ.കെ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ കെ കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. വൈസ് ചെയർമാൻ വി ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി രാധ, പി പി മുഹമ്മദ് റാഫി, പി എം സസ്യ, കൗൺസിലർമാരായ പി വി രാധാകൃഷ്ണൻ, കൃഷി ഓഫീസർ കെ എ ഷിജോ എന്നിവർ സംസാരിച്ചു. വികസന കാര്യ സ്ഥിരം സമിതി അംഗം കെ വി സുധാകരൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് കപിൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top