25 August Sunday

എൽഇഡി ബൾബ‌് മുതൽ പായസം വരെ കുടുംബശ്രീ മേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
കാസർകോട‌്
കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും ബഡ്‌സ് സ്‌കൂൾ കുട്ടികളും അവരുടെ അമ്മമാരും തയ്യാറാക്കിയ ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശന-വിപണന മേള  കളക്ടറേറ്റ് പരിസരത്ത് തുടങ്ങി. ആറു വരെ നടക്കുന്ന മേളയിൽ  സഫലം കാഷ്യൂ, ഗ്രാമ കിരണം എൽഇഡി ബൾബുകൾ, അരിശ്രീ ബ്രാൻഡഡ് അരി, ബ്ലോസം സ്‌പോർട്‌സ് വെയേർസ് തുടങ്ങിയവ ലഭ്യമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് എജിസി ബഷീർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് എം ഗൗരി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ, എഡിഎം സി ഹരിദാസൻ എന്നിവർ 
സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top