03 July Friday
സുഭിക്ഷ കേരളം

ഹ്രസ്വ സിനിമയുമായി കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

സുഭിക്ഷ കേരളം ഷൂട്ടിങ്ങിനിടെ ഉണ്ണിരാജ് ചെറുവത്തൂർ

 കാഞ്ഞങ്ങാട്

സുഭിക്ഷ കേരളം പദ്ധതിയുടെ പ്രചാരണത്തിന് കുടുംബശ്രീ നിർമിച്ച ഹ്രസ്വ സിനിമ വൈറലായി.  ഷോർട്ട് ഫിലിം സംസ്ഥാന അവാർഡ് ജേതാവുമായ  സന്തോഷ് പെരിങ്ങേത്താണ്  സംവിധാനം.   ഉണ്ണിരാജ് ചെറുവത്തൂരാണ്  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പൊതു സമൂഹത്തിൽ കൃഷി ആഭിമുഖ്യം വളർത്തുകയാണ് ഉദ്ദേശ്യം.  കുട്ടികൾ, വനിതകൾ, പ്രവാസികൾ, പട്ടിക വർഗ വിഭാഗക്കാർ, സർക്കാർ ശമ്പളക്കാർ തുടങ്ങി എല്ലാവരും കാർഷികവൃത്തിയുടെ ഭാഗമാകാൻ ആഹ്വാനം ചെയ്യുന്നതാണ് മൂന്ന് മിനിറ്റുള്ള സിനിമ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top