23 August Friday

പൗർണമി ഭാഗ്യക്കുറി ഒന്നാം സമ്മാനം ബംഗാൾ സ്വദേശിക്ക്‌ ‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019
കാഞ്ഞങ്ങാട‌്
ഞായറാഴ‌്ച നറുക്കെടുത്ത പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പശ‌്ചിമബംഗാൾ സ്വദേശി വിജയ‌്ക്ക‌്. സമ്മാനാർഹമായ ആർ വൈ 360244 ടിക്കറ്റ‌് നീലേശ്വരം പൊലീസ‌് സ‌്റ്റേഷനിൽ ഹാജരാക്കി. 
എസ‌്ഐ ഹനീഫയും ജിഡി ചാർജിലുണ്ടായ മടിക്കൈ സ്വദേശി പവിത്രനും ചേർന്ന‌്  ടിക്കറ്റ‌് സ‌്റ്റേറ്റ‌്ബാങ്ക‌്ഓഫ‌് ഇന്ത്യ നീലേശ്വരം ബ്രാഞ്ചിൽ ഏൽപിച്ചു. ചോയ്യങ്കോട്ടെ വാടക വീട്ടിൽ താമസിക്കുന്ന വിജയ‌് നിർമാണത്തൊഴിലാളിയാണ‌്. ചോയ്യങ്കോട്ട‌് ലോട്ടറി ടിക്കറ്റു വിൽക്കുന്ന പത്മനാഭനിൽനിന്നാണ‌് വിജയ‌് ടിക്കറ്റെടുത്തത‌്. കാഞ്ഞങ്ങാട്ടെ കല്ലട്ര കോംപ്ലക‌്സിലെ മൊത്ത വിതരണക്കാരായ ഭഗവതി ലോട്ടറി സ‌്റ്റാളിൽനിന്നാണ‌് പത്മനാഭൻ ചില്ലറ വിൽപനയ‌്ക്കായി ലോട്ടറിയെടുത്തത‌്.

 

പ്രധാന വാർത്തകൾ
 Top