15 May Saturday

ട്രോളി ട്രോളി ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കുണ്ടംകുഴി 

തെരഞ്ഞെടുപ്പ്‌ പ്രചരണത്തിലെന്നപോലെ ഫലം വന്നപ്പോഴും സോഷ്യൽ മീഡിയയിൽ ആഘോഷം. കോവിഡ്‌ നിയന്ത്രണമുള്ളതിനാൽ പടക്കം പൊട്ടിച്ചതും ചെമ്പതാക വാനോളം ആഞ്ഞു വീശിയതും സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ. വീഡിയോകളും പോസ്റ്ററുകളുമൊക്കെയായി എല്ലാ മുന്നണികളും നിറഞ്ഞു നിന്നു. അതിൽ ഏറ്റവും കൂടുതൽ ആളുകളെ ചിരിപ്പിച്ചത്‌ ട്രോളുകളായിരുന്നു. 
കൂടുതൽ ഇരയായത്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌  കെ സുരേന്ദ്രൻ തന്നെ. രണ്ട് മണ്ഡലത്തിൽ മത്സരിച്ച സുരേന്ദ്രന്റെ ഹെലികോപ്റ്റർ യാത്രയായിരുന്നു ട്രോളന്മാരുടെ പ്രധാന ആയുധം.  ഹെലികോപ്റ്ററിന്റെ ബിൽ നൽകുന്ന സുരേന്ദ്രൻ, സുരേന്ദ്രനെ കാണാൻ വരുന്ന ബിജെപി ദേശീയ നേതാക്കൾ എന്നിവയൊക്കെ  കളിയാക്കലിനിരയായി. 
റാംജിറാവു സ്പീക്കിങ്ങിലെ മാമുക്കോയ കഥാപാത്രം ബാലകൃഷ്ണ കൊച്ചുകള്ളാ എന്ന് വിളിക്കുന്ന രംഗവും വിളിക്കുശേഷം   ഇന്ത്യൻ പ്രണയ കഥയിലെ ഫഹദ് ഫാസിൽ ഓടുന്ന രംഗവുമായിരുന്നു ഉദുമയിൽ തോറ്റ   ബാലകൃഷ്ണൻ പെരിയക്കായി  ഒരുക്കി വച്ചത്.
വേങ്ങരയിൽ തോറ്റിരുന്നെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ്‌ കസേരയ്ക്ക് നോട്ടമിടുന്ന കുഞ്ഞാലിക്കുട്ടി, മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്ന ഇ ശ്രീധരൻ, തൃശ്ശൂർ ഞാനിങ്ങെടുക്കുവാ എന്ന് പറഞ്ഞ സുരേഷ്ഗോപി തുടങ്ങിയവയൊക്കെ   ട്രോളിയിട്ടുണ്ട്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top