07 June Sunday
7 പേർക്കുകൂടി കോവിഡ്‌

ആശ്വാസം; 3 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

കാസർകോട്‌

കാസർകോട്‌ ജില്ലയിൽ പുതുതായി ഏഴ്‌ പേർക്ക്‌ കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചതൊടെ ആകെ  രോഗികളുടെ എണ്ണം 135 ആയി. ഇവരിൽ മൂന്നുപേർക്ക്‌ രോഗം ഭേദമായത്‌ ജില്ലക്ക്‌ വലിയ ആശ്വാസമായി.  ഇവരെ മെഡിക്കൽ  ബോർഡിന്റെ  നിർദേശപ്രകാരം  ആശുപത്രിയിൽ നിന്ന്‌ വിട്ടയക്കും. മാർച്ചിൽ ദുബായിൽ നിന്നെത്തിയ 54 വയസുള്ള തളങ്കര സ്വദേശിയും 31 വയസുള്ള ഉദുമ സ്വദേശിയും 27 വയസുള്ള കാസർകോട്‌ തുരുത്തി സ്വദേശിയുമാണ്‌ ഇവർ. രണ്ടുതവണയായി അയച്ച  ഇവരുടെ സാമ്പിളുകൾ നെഗറ്റീവായി. ഇതോടെ രോഗികളുടെ എണ്ണം 132 ആയി കുറഞ്ഞു. രണ്ടാംഘട്ടത്തിൽ രോഗം ബാധിച്ചവർക്ക്‌ ആദ്യമായാണ്‌ ഭേദമാകുന്നത്‌. ആരോഗ്യ പ്രവർത്തകർക്കും ജില്ലാ അധികൃതർക്കും ജനങ്ങൾക്കും വലിയ ആത്മവിശ്വാസമാണ്‌ ഇതുണ്ടാക്കുന്നത്‌. കൂടുതൽ പേർക്ക്‌ വരുന്ന ദിവസങ്ങളിൽ രോഗം ഭേദമാകുമെന്നാണ്‌ പ്രതീക്ഷ. ജില്ലയിൽ  ഇതുവരെ ശേഖരിച്ച 951 സാമ്പിളുകളുടെ ഫലത്തിൽ 823  പേരുടെയും നെഗറ്റീവാണെന്നതും വലിയ ആശ്വാസമായി.   
    കാസർകോട് നഗരസഭയിലെ 36, 26 വയസുമുള്ള പുരുഷന്മാർ, എട്ടു വയസുള്ള ആൺകുട്ടി, മൊഗ്രാൽപുത്തൂരിലെ 33 വയസുള്ള സ്ത്രീ, മധൂരിലെ 29 വയസുള്ള പുരുഷൻ, കുമ്പളയിലെ  35 വയസുള്ള പുരുഷൻ, മുളിയാറിലെ 16 വയസുള്ള ആൺകുട്ടി എന്നിവർക്കാണ്  വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌. നാലുപേർ ദുബായിൽ നിന്നെത്തിയവരാണ്‌. ബാക്കിയുള്ളവർക്ക്  സമ്പർക്കത്തിലാണ്‌ രോഗം  ബാധിച്ചത്‌. ഇതോടെ സമ്പർക്കത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 45 ആയി.  
  ജില്ലയിൽ  10256 പേരാണ് നീരീക്ഷണത്തിലുള്ളത്‌. വീടുകളിൽ  10072 പേരും ആശുപത്രികളിൽ 184 പേരും. ഇതുവരെ  1325 സാമ്പിളുകൾ പരിശോധനക്കയച്ചു.  വെള്ളിയാഴ്‌ച  79 സാമ്പിളുകൾ പരിശോധനക്കയച്ചു. 951 സാമ്പിളുകളുടെ ഫലത്തിൽ 823  പേരുടെയും നെഗറ്റീവാണ്‌.  374 പേരുടെ  ഫലം അറിയാനുണ്ട്‌. പുതിയതായി  16 പേരെ കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു.

പ്രധാന വാർത്തകൾ
 Top