07 June Sunday

അവർ കൈകോർത്തു; രക്ഷാമരുന്നെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

പട്ടികജാതി വികസന വകുപ്പും ജനമൈത്രി പൊലീസും ചേർന്ന്‌ കുമ്പള മുളിയടുക്കയിലെ ഈശ്വരന്റെ വീട്ടിൽ മരുന്നെത്തിച്ചപ്പോൾ

കാസർകോട്‌

സംസ്ഥാന പട്ടികജാതി വികസന വകുപ്പും ജനമൈത്രി പൊലീസും ഒരുമിച്ചപ്പോൾ വൃക്കരോഗിക്കുള്ള ജീവൻരക്ഷാ മരുന്ന്‌ വീട്ടിലെത്തി. കുമ്പള മുളിയടുക്കയിലെ ഈശ്വരൻ ജീവൻ നിലനിർത്തുന്നത്‌ ഡയാലിസിസിലൂടെയാണ്‌. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്നാണ്‌ ചികിത്സ. അടുത്ത ദിവസത്തേക്ക്‌ മരുന്നില്ലാതാവുകയും ലോക്ക്‌ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാത്തതിനാലും ഈശ്വരന്റെ നിർധന കുടുംബത്തിന്‌ മരുന്ന്‌ വാങ്ങാനാകാത്ത സ്ഥിതിയായി. ഇക്കാര്യം എസ്‌സി പ്രൊമോട്ടർ അനിൽകുമാറിനെ അറിയിച്ചതിനെ തുടർന്ന്‌ കാസർകോട്‌ ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസർ ശരത്ത്‌ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്‌ മീനാറാണിയുടെ നിർദേശപ്രകാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട്‌ ലോക്ക്‌ഡൗണിന്‌ ശേഷം വകുപ്പ്‌ പണം തരാമെന്ന രേഖാമൂലം അറിയിച്ചു. ഇതുപ്രകാരം മരുന്ന്‌ നൽകാൻ ആശുപത്രി അധികൃതർ തയ്യാറായെങ്കിലും വാഹനഗതാഗതം ഇല്ലാത്തതിനാൽ കുമ്പളയിലേക്ക്‌ എത്തിക്കുക പ്രയാസമായി. 
കുമ്പള ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട്‌ പരിയാരം മുതൽ ഈശ്വരന്റെ വീട്ടിൽവരെ ചെയിൻ സർവീസായി വെള്ളിയാഴ്‌ച ഉച്ചയോടെ മരുന്നെത്തിക്കാനായി. ഇയാളുടെ ചികിത്സക്ക്‌ ലോക്ക്‌ഡൗണിന്‌ ശേഷം പട്ടികജാതി വികസന ഫണ്ടിൽനിന്നും കൂടുതൽ  ധനസഹായം അനുവദിക്കുമെന്ന്‌ ജില്ലാ ഓഫീസർ എസ്‌ മീനാറാണി പറഞ്ഞു.
കാഞ്ഞങ്ങാട് 
അഗ്‌നി സേനാംഗങ്ങളുടെ കൈ കോർക്കലിൽ  രോഗിക്ക് ജീവൻ രക്ഷാ മരുന്നെത്തി. നൂറു കിലോമീറ്റർ ദൂരെ നിന്ന്.  കണ്ണൂർ കാസർകോട് ജില്ലകളിലെ അഗ്നിശമന സേനാംഗങ്ങളാണ് തലശ്ശേരിയിൽ നിന്നും ഒടയംചാലിലേക്ക്  മരുന്നെത്തിച്ചത്.  ഒടയംചാൽ പടിമരുതി ലെ  രവീന്ദ്രൻ നമ്പ്യാർ(67) ക്കാാണ് മരുന്ന് എത്തിച്ചു കൊടുത്തത്. വൃക്കകളിലെ പ്രോട്ടീൻ കൂടുന്ന രോഗമാണ്.  മാസത്തിൽ നാല് കുത്തിവെപ്പ് നടത്തണം. സാധാരണ മംഗളൂരുവിൽ നിന്നും മരുന്നു കൊണ്ടുവന്ന് മൂന്ന് തവണ പൂടങ്കല്ലിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ നിന്ന് കുത്തി വെക്കുകയാണ് പതിവ്. നാലാംതവണ  മംഗളൂരുവിൽ പോയി അവിടെ നിന്നുമടുക്കും. എന്നാൽ  ലോക്ക് ഡൗൺ ആയതോടെ മരുന്നു കിട്ടാതായി. അതിനിടെയാണ് മരുമക്കൾ ഇക്കാര്യം അഗ്നിശമന സേനാംഗങ്ങളെ അറിയിക്കുന്നത്. തലശ്ശേരിയിൽനിന്ന് മരുന്നു കിട്ടുമെറിഞ്ഞു.  മരുന്ന് എത്തിച്ചു നൽകാമെന്ന്  അഗ്നിശമന സേനാംഗങ്ങൾ ഉറപ്പ് നൽകി. തലശ്ശേരിയിലെ രവീന്ദ്രൻ നമ്പ്യാരുടെ ബന്ധു മുഖേന മരുന്ന് സംഘടിപ്പിച്ചു. പിന്നീട് കണ്ണിയായി വാഹനത്തിൽ മരുന്ന് എത്തുകയായിരുന്നു. തലശ്ശേരിയിൽ നിന്നും കണ്ണൂരിലേക്കും അവിടെനിന്ന് തൃക്കരിപ്പൂരിലേക്കും സേനാംഗങ്ങൾ മരുന്ന് എത്തിച്ചു. 
തൃക്കരിപ്പൂരിൽ നിന്ന് കാഞ്ഞങ്ങാട്ടെ സേനാംഗങ്ങളാണ് ഒടയംചാലിലേക്ക് മരുന്നുമായി കുതിച്ചത്. ഫയർമാൻ ഡ്രൈവർ കെ.ടി.ചന്ദ്രൻ, ഫയർമാാൻ ഉണ്ണി എന്നിവർ മരുന്ന്ഏൽപ്പിച്ചപ്പോൾ രവീന്ദ്രൻ നമ്പ്യാർക്ക് നന്ദി പറയാൻ വാക്കുകളില്ലായിരുന്നു.
പ്രധാന വാർത്തകൾ
 Top