20 April Tuesday

ഡിവൈഎഫ‌്ഐ പ്രവർത്തകനുനേരെ അക്രമം വധശ്രമത്തിനു കേസെടുക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
കാഞ്ഞങ്ങാട‌്
മാണിക്കോത്തെ ഡിവൈഎഫ‌്ഐ പ്രവർത്തകനെ  മാരകായുധങ്ങളുമായി ആക്രമിച്ച മുസ്ലിംലീഗ‌് ക്രിമിനലുകൾക്കെതിരെ  വധശ്രമത്തിന‌് കേസെടുക്കണമെന്ന‌് സിപിഐ എം കാഞ്ഞങ്ങാട‌് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.  മുനിസിപ്പൽ തെരഞ്ഞെടുപ്പിനുശേഷം  ലീഗുകാർ നടത്തിയ ആക്രമണത്തിലാണ‌് ഡിവൈഎഫ‌്ഐ പ്രവർത്തകൻ ഔഫ‌് അബ്ദുറഹ‌്മാൻ  കൊല്ലപ്പെട്ടത‌്.  ലീഗുകാർ അവരുടെ ആയുധം ഉറയിലിടാൻ തയ്യാറല്ലെന്നതിന്റെ തെളിവാണ‌് മാണിക്കോത്തെ ആക്രമണം.  തെരഞ്ഞെടുപ്പിനു ശേഷം നടന്ന ആഹ്ലാദപ്രകടനത്തെ ആക്രമിച്ചു തുടങ്ങിയതാണ‌് കല്ലൂരാവിയിലെ അക്രമം.   അക്രമികളെ  നിലയ‌്ക്കു നിർത്താൻ പൊലീസ‌് ജാഗ്രത കാട്ടണം. പ്രതികളെ മുഴുവൻ നിയമത്തിനു മുന്നിലെത്തിക്കണം– സിപിഐ എം ആവശ്യപ്പെട്ടു. 
അക്രമികൾക്കതിരെ ശക്തമായ നടപടി വേണമെന്ന്‌  ഡിവൈഎഫ‌്ഐ കാഞ്ഞങ്ങാട‌് ബ്ലോക്ക‌് കമ്മിറ്റിയും  ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top