20 April Tuesday

തൃക്കണ്ണാട് ആറാട്ടുത്സവത്തിന് കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് കൊടിയേറുന്നു

പാലക്കുന്ന്
തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിൽ  ആറാട്ട് ഉത്സവത്തിന് കൊടിയേറി. കീഴൂർ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിൽ നിന്ന്  കടൽതീരത്തിലൂടെയുള്ള   എഴുന്നള്ളത്തിന് ആചാര സ്ഥാനികരും മേൽശാന്തിയും വരവേൽപ്പ്  നൽകി. ഏഴ് ദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറ്റം നടത്തി . ശനിയാഴ്‌ചയാണ്‌ അഷ്ടമി വിളക്കുത്സവം ഞായറാഴ്‌ച നിദ്ര. തിങ്കളാഴ്‌ച പള്ളിവേട്ട. ചൊവ്വാഴ്‌ച ഉത്സവത്തിന്‌ സമാപനം കുറിച്ച് ആറാട്ട്കടവിലേക്ക്‌ എഴുന്നള്ളത്ത്. രാത്രി 11ന്  ഉത്സവം കൊടിയിറങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌‌ ചടങ്ങ്‌ മാത്രമായാണ്‌  ഉത്സവം നടത്തുന്നത്.      
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top