Deshabhimani

പൈവളിഗെ പൊലീസ്‌ സ്‌റ്റേഷൻ യാഥാർഥ്യമാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 10:35 PM | 0 min read

മഞ്ചേശ്വരം
പൈവളിഗെയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ ഉടൻ ആരംഭിക്കണമെന്ന്‌ സിപിഐ എം മഞ്ചേശ്വരം ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. പൊലീസ്‌ സ്‌റ്റേഷൻ സ്ഥാപിക്കാൻ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചതാണ്‌. ഇതിനുള്ള തുടർനടപടി വൈകരുതെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. 
നന്ദാരപ്പദവ് –- -ചേവാർ മലയോര ഹൈവേയിൽ കെഎസ്‌ആർടിസി സർവീസ്‌ ആരംഭിക്കുക, പൊസഡിഗുംപെയിൽ ടൂറിസം കേന്ദ്രം സ്ഥാപിക്കുക, മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുക, വോർക്കാടി പഞ്ചായത്തിൽ സർക്കാർ ഹൈസ്കൂൾ അനുവദിക്കുക, ശബരിമല മണ്ഡലകാലത്ത്‌ വാവരുസ്വാമിയുടെ ഐതീഹ്യത്തെ വളച്ചൊടിച്ച്‌  വർഗീയ ധ്രുവീകരണം നടത്തുന്ന സംഘപരിവാർ അജണ്ട തിരിച്ചറിയുക, വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. 
ബേക്കൂറിൽ എ അബൂബക്കർ നഗറിൽ തിങ്കൾ രാവിലെ പൊതുചർച്ചകൾക്ക്‌ സംസ്ഥാനകമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പുവും ജില്ലാസെക്രട്ടറിയറ്റ്‌ അംഗം കെ വി കുഞ്ഞിരാമനും മറുപടി പറഞ്ഞു. ടി രാമചന്ദ്ര പ്രമേയവും വിനയ്‌കുമാർ ബായാർ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ, ജില്ലാസെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി വി രമേശൻ, കെ ആർ ജയാനന്ദ, ജില്ലാകമ്മിറ്റി അംഗം പി രഘുദേവൻ എന്നിവർ സംസാരിച്ചു. കനത്ത മഴകാരണം ചൊവ്വ വൈകിട്ട്‌ ജോഡ്‌ക്കലിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ നടത്താനിരുന്ന പൊതുസമ്മേളനവും ചുവപ്പുവളണ്ടിയർ മാർച്ചും മാറ്റി. 
വി വി രമേശൻ സെക്രട്ടറി
മഞ്ചേശ്വരം
സിപിഐ എം മഞ്ചേശ്വരം ഏരിയാസെക്രട്ടറിയായി ജില്ലാസെക്രട്ടറിയറ്റ്‌ അംഗം വി വി രമേശനെ ബേക്കൂറിൽ സമാപിച്ച ഏരിയാസമ്മേളനം തെരഞ്ഞെടുത്തു. കെ കമലാക്ഷ, ബേബി ഷെട്ടി, അബ്ദുൾ റസാഖ്‌ ചിപ്പാർ, ഡി കമലാക്ഷ, ഗീതാസമാനി, എസ്‌ ഭാരതി, അശോക ഭണ്ഡാരി, ബി പുരുഷോത്തമ, സാദിഖ്‌ ചെറുഗോളി, ടി നവീൻകുമാർ, ടി രാമചന്ദ്ര, പ്രശാന്ത്‌ കനില, ഹരീഷ്‌ പൈവളിഗെ, വിനയകുമാർ ബായാർ, കരുണാകര ഷെട്ടി, ചന്ദ്രനായ്‌ക്ക്‌ എന്നിവരാണ്‌ ഏരിയാകമ്മിറ്റി അംഗങ്ങൾ. 14 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
 

 



deshabhimani section

Related News

0 comments
Sort by

Home