08 February Wednesday

ജില്ലയിൽ ടെലി വെറ്ററിനറി യൂണിറ്റ് സ്ഥാപിക്കും: മന്ത്രി ചിഞ്ചുറാണി

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

ജില്ലാ ക്ഷീര കർഷക സംഗമവും ഫാർമേഴ്സ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററും മന്ത്രി ജെ ചിഞ്ചുറാണി 
ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ

എല്ലാ ജില്ലകളിലും ടെലി വെറ്ററിനറി യൂണിറ്റ് സ്ഥാപിക്കുമെന്ന്‌ മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. ഇതിന്‌ ഒരു കോടി രൂപ ചെലവ്‌ വരും. വീണു കിടക്കുന്ന പശുക്കളെ എഴുന്നേൽപ്പിക്കുന്നതിനുള്ള സംവിധാനം, എക്സറേ, ഇസിജി, സ്‌കാനിങ്‌, ഓപ്പറേഷൻ തിയറ്റർ എന്നിവ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റിലുണ്ട്‌. പുതിയ സംരംഭകരെ സബ്സിഡികൾ നൽകി ക്ഷീരമേഖലയിലേക്ക്  ആകർഷിക്കും. ഞണ്ടാടിയിൽ ജില്ലാ ക്ഷീര കർഷക സംഗമവും ഫാർമേഴ്സ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ജോയിന്റ്‌ ഡയറക്ടർ സി സുജയ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കുന്തള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മാധവൻ മണിയറ, എം ലക്ഷ്മി, കെ മണികണ്ഠൻ, കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ പി വത്സലൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്മി, മിൽമ ചെയർമാൻ കെ  എസ് മണി, ക്ഷീര കർഷകക്ഷേമ നിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, കെസിഎംഎംഎഫ് ചെയർമാൻ പി പി നാരായണൻ, എം സുമേഷ്, എ ജി അജിത്ത്കുമാർ, പി കെ ശോഭന, കെ ടി ലത സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ സുധാകരൻ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ എസ് മഹേഷ് നാരായണൻ നന്ദിയും പറഞ്ഞു. ക്ഷീര വികസന സെമിനാറിൽ വി കെ നിഷാദ് ക്ലാസെടുത്തു. സിജോൺ ജോൺസൺ മോഡറേറ്ററുമായി. പി രമ്യ സ്വാഗതം പറഞ്ഞു.  കന്നുകാലി പ്രദർശനം, ഡയറി പ്രദർശനം, ഡയറി ക്വിസ് മത്സരം, കർഷകരെയും സംഘങ്ങളേയും ആദരിക്കൽ എന്നിവ നടന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top