കാഞ്ഞങ്ങാട്
ഓണ കൊയ്ത്ത് പ്രതീക്ഷിച്ച് എത്തിയ ഇതര സംസ്ഥാന കച്ചവടക്കാർ മുതൽ നാട്ടുകാരായ വ്യാപാരികൾ വരെ മഴയിൽ കുതിർന്നു. കൊണ്ടുവന്ന വസ്ത്രങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു കെട്ടിവച്ചു വാങ്ങാനാളില്ലാതെ മഴയും നോക്കിയിരിക്കേണ്ട ഗതികേടിലാണ് എല്ലാവരും. ഒരു രൂപയുടെ കച്ചവടംപോലും നടത്താത്തവരും കൂട്ടത്തിലുണ്ട്. സാധാരണക്കാരന് വലിയ ആശ്വാസമാണ് ഇവരുടെ കച്ചവടം. കുറഞ്ഞ വിലയ്ക്ക് സാമാന്യം തരക്കേടില്ലാത്ത തുണിത്തരങ്ങളുംമറ്റും ലഭിച്ചിരുന്നു. നിർത്താതെ പെയ്യുന്ന മഴ നഗരത്തിൽ ഓണസാധനങ്ങൾ വാങ്ങാൻ വരുന്നവരെ നിരുൽസാഹപ്പെടുത്തുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..