22 October Tuesday
വസ്‌ത്രവിസ്‌മയങ്ങളുടെ കൈത്തറി മേള

പത്തിനം കാസർകോട്‌ സാരികൾ 350 ഇനം തുണിത്തരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

കാഞ്ഞങ്ങാട‌്

വൈവിധ്യങ്ങളുമായി കൈത്തറി മേള. 2ബാലരാമപുരം മുതൽ കാസർകോടുവരെയുള്ള വസ‌്ത്രവിസ‌്മയങ്ങൾ മേളയിൽ കാണാം. ഗുണമേന്മയുള്ള കൈത്തറി വസ്ത്രങ്ങൾക്ക‌് 20 ശതമാനം സർക്കാർ റിബേറ്റുള്ളതാണ‌് മുഖ്യ ആകർഷണം. 
കൈത്തറി ഡയറക്ടറേറ്റ‌്, ജില്ലാ വ്യവസായകേന്ദ്രം, ജില്ലാ കൈത്തറി വികസനസമിതി എന്നിവയാണ‌് മേള സംഘടിപ്പിച്ചത‌്. കാഞ്ഞങ്ങാട‌് ബസ‌്സ‌്റ്റാൻഡിനു സമീപം നിത്യാനന്ദ ബിൽഡിങ്ങിലാണ‌് പ്രദർശനം. സെപ‌്തംബർ ഒമ്പതുവരെ തുടരും. രാംനഗർ നെയ‌്ത്ത‌് സംഘം, നീലേശ്വരം, തൃക്കരിപ്പൂർ, മാണിയാട്ട‌് കൈത്തറി സംഘങ്ങൾ,  ഹാൻവീവ‌് തുണിത്തരങ്ങൾ, കണ്ണൂർ, രാമപുരം ദോത്തികൾ, കുത്താംപള്ളി, റോയൽ സാരികൾ, ദോത്തികൾ, കാവിമുണ്ട്, ബെഡ്ഷീറ്റ്, ടവ്വലുകൾ, ഒറ്റമുണ്ട്, സെറ്റു മുണ്ട്, ഷർട്ട‌് പീസുകൾ തുടങ്ങി 350 ഇനം തുണിത്തരങ്ങളുണ്ട‌്. ബാലരാമപുരത്തിന്റെ 20 തരം സാരികളുണ്ട‌്. കൂടാതെ സെറ്റ‌് മുണ്ട‌്. സെറ്റ‌് സാരി എന്നിവയും ആകർഷകമാണ‌്.  പത്തിനം കാസർകോട് സാരികളുണ്ട‌്.   
കൈത്തറി മേഖലയിലെ മൂല്യ വർധിത തുണിത്തരങ്ങൾക്കു പുറമേ കയർഫെഡിന്റെ സ‌്റ്റാളിൽ ഉൽപന്നങ്ങൾ ലഭ്യമാണ്.
പ്രധാന വാർത്തകൾ
 Top