24 October Thursday

ബിഎസ്‌എൻഎൽ ശമ്പളം ലഭിച്ചിട്ട്‌ 6 മാസം; 10ന്‌ പട്ടിണി സമരം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

കാസർകോട്‌

ബിഎസ്‌എൻഎൽ മേഖലയിലെ കരാർജീവനക്കാർ 19 മുതൽ അനിശ്‌ചിതകാലപണിമുടക്ക്‌ സമരം ആരംഭിക്കും. ഇതിന്റെ ഭാഗമായി 10ന്‌ കാസർകോട്‌ ടെലഫോൺ ഭവന്‌ മുന്നിൽ പട്ടിണി സമരം നടത്തും. ആറ്‌മാസത്തിലധികമായി ഇവർക്ക്‌ ശമ്പളം ലഭിച്ചിട്ട്‌. പിരിച്ചുവിടൽ ഭീഷണിയിലുമാണ്‌. സമരം വിജയിപ്പിക്കാൻ  കാഷ്വൽ കോൺട്രാക്ട്‌ ലേബർ യൂണിയൻ (സിഐടിയു) ജില്ല കൺവൻഷൻ തീരുമാനിച്ചു.സിഐടിയു ജില്ല ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു.  രവീന്ദ്രൻ കൊടക്കാട്‌ അധ്യക്ഷനായി. കെ മോഹനൻ, പി രാമചന്ദ്രൻ, എംപിസി നായർ എന്നിവർ സംസാരിച്ചു.  പി ജനാർദനൻ സ്വാഗതവും ചന്ദ്രമൗലി നന്ദിയും പറഞ്ഞു. പി ജനാർദനനെ കൺവീനറായി തെരഞ്ഞെടുത്തു.
പ്രധാന വാർത്തകൾ
 Top