24 October Thursday

ശൗചാലയം അടച്ചുപൂട്ടി റെയിൽവേ േസ്റ്റഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019
നീലേശ്വരം 
നീലേശ്വരം റെയിൽവെ സ്റ്റേഷനിലെ ശൗചാലയം അടച്ച് പൂട്ടി. പ്രധിഷേധവുമായി ഡിവൈഎഫ് ഐ. സുരേഷ് ഗോപി എംപിയുടെ ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ ചെലവിട്ടു നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിർമിച്ച ശൗചാലയം ഉദ്‌ഘടനം ചെയ്‌തെങ്കിലും ഒരാഴ്‌ച മാത്രമാണ് ഉപയോഗിക്കാനായത്‌.  മാസങ്ങളായി അത് പൂട്ടിയിട്ടിരിക്കുകയാണ്. 
2018 നവംബർ 30 ന്‌ കൊട്ടിഘോഷിച്ചു ശിലാസ്ഥാപനം നടത്തിയിരുന്നു.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അതിവേഗം പണി പൂർത്തീകരിച്ചു. 2019 ഫെബ്രുവരി 24 നു ഉദ്‌ഘാടൻ  നടത്തി.  നിലവിലെ സാഹചര്യത്തിൽ അത് തുറന്നു കൊടുക്കാൻ സാധിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം.  തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തിയ രാഷ്ട്രീയ നാടകം മാത്രമായിരുന്നു ഇതെന്ന് നാട്ടുകാർ പറയുന്നു. പ്രതിഷേധ  സൂചകമായി ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ   വെള്ളിയാഴ്‌ച രാവിലെ  ശൗചാലയത്തിന്‌  റീത്ത് വച്ചു.പ്രകടനമായി എത്തിയാണ്‌ പ്രതിഷേധിച്ചത്.  
ജില്ലാ ജോയിന്റ് സെക്രട്ടറി എം രാജീവൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഒ വി പവിത്രൻ അധ്യക്ഷനായി .എം വി ദീപേഷ്, കെ സനുമോഹൻ,പി വി ജയൻ,എൻ ടി സുമേഷ്,എം വി രതീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ എം വിനോദ് സ്വാഗതം പറഞ്ഞു.തുടർന്ന് സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി. എത്രയും പെട്ടെന്ന് ശൗചാലയം തുറന്ന് കൊടുക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുകയും ചെയ്തു.
പ്രധാന വാർത്തകൾ
 Top