14 August Friday

5 പേര്‍ക്ക് രോഗം 31 പേർക്ക്‌ രോഗമുക്തി; ചികിത്സയിൽ 98 പേർ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
കാസർകോട്‌
ജില്ലയിൽ അഞ്ചുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് പേർ വിദേശത്ത്‌ നിന്നും ഒരാൾ ബംഗളൂരുവിൽ നിന്നും എത്തിയതാണ്‌. 31 പേർ രോഗമുക്തരായി. കഴിഞ്ഞ 20ന് ദുബൈയിൽ നിന്നെത്തിയ ചെമ്മനാട് സ്വദേശി (35), കാസർകോട് സ്വദേശി (20), ഉദുമ സ്വദേശി (42), 14ന് കുവൈത്തിൽ നിന്നെത്തിയ  ബേഡഡുക്ക സ്വദേശി (30), പരിയാരം മെഡിക്കൽ കോളേജിൽ  ചികിത്സയിലുള്ള 27ന് ബാംഗളൂരുവിൽ നിന്നെത്തിയ ചെങ്കള സ്വദേശി (38) എന്നിവർക്കാണ്‌ രോഗം.  
     കുവൈത്തിൽ നിന്നെത്തിയ വലിയപറമ്പ സ്വദേശിനി (42), മഞ്ചേശ്വരം സ്വദേശിനി (21), മടിക്കൈ സ്വദേശി (48), ചെങ്കള സ്വദേശി  (43),  ഉദുമ സ്വദേശി (36),  മംഗൽപാടി സ്വദേശി (38), 49, 45 വയസുള്ള നീലേശ്വരം സ്വദേശികൾ, ചെറൂവത്തൂർ സ്വദേശി(33), ഈസ്റ്റ് എളേരി സ്വദേശി (23), ബളാൽ സ്വദേശി (39),  അബുദാബിയിൽ നിന്നെത്തിയ പുല്ലൂർ പെരിയ സ്വദേശി (31), ദുബായിൽ നിന്നെത്തിയ ചെമ്മനാട് സ്വദേശി (18), ചെറൂവത്തൂർ സ്വദേശി (30),  മഹാരാഷ്ട്രയിൽ നിന്നെത്തിയ മംഗൽപാടി സ്വദേശി (58), മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി (68), 16, 45 വയസുള്ള മംഗൽപാടി സ്വദേശിനികൾ, തൃക്കരിപ്പൂർ സ്വദേശിനി (51), പൈവളിഗെ സ്വദേശി (41), കാസർകോട് നഗരസഭ സ്വദേശി (51),   മൊഗ്രാൽപുത്തൂർ സ്വദേശി (59), ചെറുവത്തൂർ സ്വദേശി (39), പടന്ന സ്വദേശി (60), മീഞ്ച സ്വദേശി (50), കുമ്പള സ്വദേശി (54),  പള്ളിക്കര സ്വദേശി (65),  ചെന്നൈയിൽ നിന്നെത്തിയ പള്ളിക്കര സ്വദേശി (20),  ഖത്തറിൽ നിന്നെത്തിയ കുമ്പള സ്വദേശിനി (24), കുമ്പളയിലെ മൂന്നു വയസുള്ള പെൺകുട്ടി,  മധൂർ സ്വദേശി (42) എന്നിവർക്കാണ്‌  രോഗം സ്ഥിരീകരിച്ചത്‌.  നിലവിൽ ചികിത്സയിലുള്ളത്‌ 98 പേരാണ്‌. ആകെ രോഗികളുടെ എണ്ണം 466 ആയി. 368 പേർക്ക്‌ രോഗമുക്തി നേടി.
വീടുകളിൽ 6742 പേരും സ്ഥാപനങ്ങളിൽ നീരിക്ഷണത്തിൽ 355 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 7097 പേരാണ്. പുതിയതായി 441  പേരെ നീരിക്ഷണത്തിലാക്കി. 254 പേരുടെ സാമ്പിളുകൾ പരിേശാധനക്കയച്ചു. 582 പേരുടെ ഫലം ലഭിക്കാനുണ്ട്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top