22 August Thursday

നടപടിയായി: കൃഷി മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019
ഉദുമ
രൂക്ഷമായ വരൾച്ചയിൽ  അടയക്ക കൃഷി നശിച്ചതിനെതുടർന്ന‌് ദുരിതം അനുഭവിക്കുന്ന  കർഷകർക്ക‌് നഷ്ടപരിഹാരം നൽകാനുളള നടപടികൾ സ്വീകരിക്കുമെന്ന‌് മന്ത്രി വി എസ‌് സുനിൽകുമാർ നിയമസഭയിൽ അറിയിച്ചു. കെ കുഞ്ഞിരാമൻ എംഎൽഎ യുടെ സബ‌്മിഷനുള്ള മറുപടിയിലാണ‌് ഇത‌്.  കഴിഞ്ഞ ആഗസ‌്റ്റിലുണ്ടായ  പ്ര‌ളയത്തിൽ 22.148 ഹെക്ടറിലെ  30200 കവുങ്ങുകൾ പൂർണമായും നശിച്ചു.  നഷ്ടപരിഹാരമായി പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം 2392 കർഷകർക്കായി 45.2005 ലക്ഷം രൂപ വിതരണം ചെയ‌്തു.   വിള ഇൻഷ്യുറൻസ‌് പദ്ധതി അംഗമായ 55 കർഷകർക്ക‌് 547 കവുങ്ങുകൾക്കുള്ള നഷ്ടപരിഹാരമായി 90100 രൂപ വിതരണം ചെയ‌്തു.
സാമ്പത്തിക സ്ഥിതി വിവരം വകുപ്പിന്റെ കണക്കുകൾ പ്രകാരം കവുങ്ങ‌് കൃഷിയുടെ‌ വിസ‌്തൃതിയിൽ പ്രകടനമായ  മാറ്റം കാണുന്നില്ലെങ്കിലും ഉൽപാദനം കുറഞ്ഞു. ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്ന മഹാളിരോഗം വ്യാപകമായി കവുങ്ങിന‌് ബാധിച്ചു. രോഗ നിയന്ത്രണത്തിനായി സസ്യസംക്ഷണ മാർഗങ്ങൾ അവലംബിക്കുന്നതിനുള്ള ചിലവ‌്, നല്ലയിനം നടീൽ വസ‌്തുക്ക‌ളുടെ ലഭ്യതക്കുറവ‌്, കൃഷി ചെലവിന‌്ൾക്ക‌് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാത്തത‌്, ഉൽപന്നങ്ങളുടെ കുറവ‌്, തൊഴിലാളികളെ കിട്ടാത്തത‌്, വിലയിലുണ്ടായ വിത്യാസം തുടങ്ങിയവ കവുങ്ങ‌് കൃഷിയെ പ്രതികൂലമായി ബാധിച്ചു. 2019–-20 സാമ്പത്തിക വർഷം കൃഷി വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ‘കവുങ്ങ‌് കൃഷിക്കുള്ള പ്രത്യേക പദ്ധതി’  ഉൾപ്പെടുത്തിയിട്ടുണ്ട‌്. രണ്ടുകോടി രൂപയാണ‌് പദ്ധതിക്കായി നീക്കിവെച്ചത‌്. കൃഷി വ്യാപനം, വിളപരിപാലനം, സസ്യ സംരക്ഷണം എന്നീ ഘടകങ്ങൾക്ക‌് സാങ്കേതിക സാമ്പത്തിക സഹായം നൽകുന്ന പ്രോജക്ടാണ‌് തയ്യാറാക്കുന്നത‌്. ഇതിൽ പുതുകൃഷി വ്യാപനത്തിനായി കർഷകർ മുഖേന നല്ലയിനം നടീൽ വസ‌്തുക്കളുടെ ഉൽപാദനവും വിതരണവും നടത്തി.  
പ്രായാധിക്യമുള്ളതും രോഗ ബാധിതതുമായ കവുങ്ങുകൾ മുറിച്ചുമാറ്റി  പകരം തൈകൾ നടും. മഹാളി രോഗ ബാധക്തെിരെ സസ്യസംരക്ഷണ നടപടികൾ സ്വീകരിക്കും. പിഎംകെഎസ‌് വൈ പദ്ധതിയുമായി ബന്ധപ്പെടുത്തി ജലസേചന സൗകര്യത്തിന‌് ധനസഹായം നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന‌് മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top