പനത്തടി
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ ഫോൺ പദ്ധതിയുടെ ഭാഗമായി പനത്തടിയിൽ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ വിതരണം തുടങ്ങി.
പഞ്ചായത്ത് തല ഉദ്ഘാടനം നാലാം വാർഡ് ഓട്ടമലയിലെ പ്ലസ്ടു വിദ്യാഥിയായ മഹേഷിനും ഒമ്പതാം ക്ലാസിലെ അമൃതക്കും നൽകി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, സ്ഥിരം സമിതി ചെയർപേഴ്‌സൺ സുപ്രിയ ശിവദാസ്, പഞ്ചായത്തംഗം പി കെ സൗമ്യ മോൾ, ജി ഷാജി ലാൽ എന്നിവർ സംസാരിച്ചു. മഹേഷ് ബളാംതോട് ഗവ. ഹയർ സെക്കൻഡറിയിലും അമൃത ചാമുണ്ഡിക്കുന്ന് സ്‌കൂളിലുമാണ് പഠിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..