11 July Saturday

ബിജെപിയിൽനിന്ന്‌ രാജിവച്ചവർക്ക്‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
ചട്ടഞ്ചാൽ
വർഗീയ രാഷ്ട്രീയത്തിൽ  മനം മടുത്ത് പള്ളത്തുങ്കാൽ പ്രദേശത്തെ നിരവധി പേർ ബിജെപിയിൽ  നിന്ന്‌ രാജിവച്ചു.   
ചെമ്മനാട് പഞ്ചായത്തിലെ ബിജെപിയുടെ സജീവ  പ്രവർത്തകൻ എം മണികണ്ഠന്റെ നേതൃത്വത്തിലുള്ള മൂന്നോളം കുടുംബങ്ങളാണ്‌ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്‌.  ഇവർക്ക്‌ പള്ളത്തുങ്കാൽ ഇഎംഎസ് ഭവനിൽ ‌  സ്വീകരണം നൽകി. 
സിപിഐ എം  ഉദുമ ഏരിയാ സെക്രട്ടറി  കെ മണികണ്ഠൻ  ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറി ഇ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.  സി എച്ച് മുഹമ്മദ് അഷ്റഫ്, പി വിജയൻ, എം ബാലഗോപാലൻ, ടി ശരത്, ടി സുമേഷ്, എം മണികണ്ഠൻ എന്നിവർ സംസാരിച്ചു.   ടി നിധീഷ് സ്വാഗതം പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top