25 June Friday

ജനക്ഷേമ നടപടിക്കുള്ള
അംഗീകാരം: 
പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

 കാസർകോട്‌

സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പരിപാടികൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ്‌ സംസ്ഥാനത്തും ജില്ലയിലും എൽഡിഎഫിനുണ്ടായ വിജയമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ പറഞ്ഞു. യുഡിഎഫിന്റെ നിഷേധാത്മക സമീപനത്തിനെതിരെയുള്ള ജനവിധിയാണിത്‌. ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ പിന്തുണയാണ്‌ നൽകിയത്‌. എൽഡിഎഫ്‌ നടത്തിയ യോജിച്ച പ്രവർത്തനം വിജയം കണ്ടു. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്‌, ഉദുമ എന്നിവിടങ്ങളിൽ മികച്ച ഭൂരിപക്ഷം ലഭിച്ചതിനൊപ്പം കാസർകോട്‌, മഞ്ചേശ്വരം എന്നിവിടങ്ങളിൽ വലിയ  മുന്നേറ്റമാണുണ്ടാക്കിയത്‌. ബിജെപി ഒരു മാറ്റവുമുണ്ടാക്കാനായില്ല. എൽഡിഎഫിന്‌ മികച്ച വിജയം നൽകിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top