28 May Thursday
8 പേർക്കുകൂടി

128 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

കാസർകോട്‌

എട്ടു പേർക്കുൂടി സ്ഥിരീകരിച്ചതോടെ  ജില്ലയിൽ കോവിഡ്‌ 19 ബാധിച്ചവരുടെ എണ്ണം 128 ആയി. സമ്പർക്കത്തിൽ നാല്‌ പേർക്ക്‌ കൂടി രോഗം ബാധിച്ചതോടെ  ആകെ എണ്ണം 42 ആയി.  വ്യാഴാഴ്‌ച രോഗം ബാധിച്ചവരിൽ 33 വയസ്സുള്ള പുരുഷനും 28 വയസ്സുള്ള  സ്ത്രീയും 24  വയസുള്ള അമ്മയും രണ്ട്‌ വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. 
ഇവർ നാലുപേരും കാസർകോട്  നഗരസഭയിൽ ഉള്ളവരാണ്‌.  മൊഗ്രാൽപുത്തൂരിലെ 26 വയസുള്ള രണ്ട്‌ പേർക്ക്‌ സ്ഥിരീകരിച്ചു.  41 വയസുള്ള ഉദുമ സ്വദേശിയായ പുരുഷനും
 34 വയസുള്ള മധൂർ സ്വദേശിയായ സ്ത്രീയുമാണ് മറ്റു രോഗബാധിതർ.  രോഗികളിൽ നാല് പേർ ദുബായിൽ നിന്ന്‌ വന്നവരാണ്‌. നാലുപേർക്ക്‌ സമ്പർക്കം വഴിയാണ്‌ രോഗം ബാധിച്ചത്‌. 
 ജില്ലയിൽ  10240 പേരാണ്  നീരീക്ഷണത്തിലുള്ളത്‌. വീടുകളിൽ 10063 പേരും ആശുപത്രികളിൽ 177 പേരുമാണ് നീരിക്ഷണത്തിൽ. ഇതുവരെ 1214 സാമ്പിളുകൾ പരിശോധനക്കയച്ചു. പുതൂതായി 37 പേരുടെ  സാമ്പിളുകൾ അയച്ചു. 362 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി 21 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.  
   കാസർകോട്‌ നഗരസഭയിലും ആറ്‌ പഞ്ചായത്തുകളിലും ആവശ്യത്തിന്‌ പോലും പുറത്തിറങ്ങുന്നത്‌ വിലക്കിയതോടെ സാധനങ്ങൾ വീടുകളിലെത്തിക്കുന്ന ചുമതല പൊലീസ്‌ ഏറ്റെടുത്തു. സമ്പർക്കം കാരണമുള്ള സാമൂഹ്യ വ്യാപനം തടയാനാണ്‌ കാസർകോട്‌ നഗരസഭ, പള്ളിക്കര, ഉദുമ, ചെമ്മനാട്‌, ചെങ്കള, മധൂർ, മൊഗ്രാൽ പൂത്തൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഡബിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്‌. ഇവിടെ കൂടുതൽ ബാരിക്കേഡുകൾ വെച്ച്‌ പൊലീസ്‌ കാവൽ ശക്തമാക്കി. ഡബിൾ ലോക്ക്‌ ഡൗൺ പ്രഖ്യപിച്ച പ്രദേശങ്ങൾ ഐജി വിജയ്‌ സാഖറെ സന്ദർശിച്ചു
പരാതികൾ അറിയിക്കാം
കാസർകോട്‌
ജില്ലയിലെ കോവിഡ് 19  ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് 6282233268 വാട്‌സ് അപ്പ് നമ്പറിലേക്ക് സന്ദേശമായി അയക്കാം. പരാതികൾ  സ്‌പെഷ്യൽ ഓഫീസർ അൽകേഷ് കുമാർ ശർമ്മ നിരീക്ഷിക്കും.. 
പ്രധാന വാർത്തകൾ
 Top