20 April Tuesday

എൽഡിഎഫ്‌ സ്ഥാനാർഥികളുടെ 
വിജയത്തിന്‌ രംഗത്തിറങ്ങണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

നിർമാണത്തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി പി മണിമോഹൻ ഉദ്ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട്
എൽഡിഎഫ്‌  വിജയത്തിനായി മുഴുവൻ  തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്‌  നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) കാഞ്ഞങ്ങാട് ഏരിയ സമ്മേളനം അഭ്യർഥിച്ചു. ജില്ലാ സെക്രട്ടറി പി മണി മോഹൻ ഉദ്ഘാടനംചെയ്തു. കെ ജി സജീവൻ രക്തസാക്ഷി പ്രമേയവും എ ഷാജി  അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി പി കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബാലകൃഷ്ണൻ കാലിക്കടവ് സ്വാഗതം പറഞ്ഞു.  കാറ്റാടി കുമാരൻ, കെ വി രാഘവൻ എന്നിവർ സംസാരിച്ചു. ദാമോദരൻ പൂല്ലുർ അധ്യക്ഷനായി. ഭാരവാഹികൾ: പി ദാമോദരൻ (പ്രസിഡന്റ്‌), സി വി കൃഷ്ണൻ, എം ശോഭ (വൈസ് പ്രസിഡന്റ്‌), പി കൃഷ്ണൻ (സെക്രട്ടറി), കെ ശശി, സന്തോഷ് കുശാൽനഗർ, യേശുദാസ് ബല്ല (ജോയിന്റ്‌ സെക്രട്ടറിമാർ), കെ ജി സജീവൻ (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top