26 March Sunday

ദേശീയപാത വികസന പ്രശ്‌നം: നീലേശ്വരത്ത്‌ 8ന്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
നീലേശ്വരം 
നഗരസഭയിൽ ദേശീയപാത വികസനവുമായി  ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  സർവകക്ഷി ആക്ഷൻ കമ്മിറ്റി  പ്രക്ഷോഭത്തിലേക്ക്. എട്ടിന്‌ വൈകിട്ട് നാലിന്‌ നീലേശ്വരം മാർക്കറ്റ് ജങ്‌ഷനിൽ ധർണ നടത്തും. 
മാര്‍ക്കറ്റ് ജങ്‌ഷനെ രണ്ടായി വിഭജിക്കുന്ന  പാലത്തിന്‌ പകരം ആളുകള്‍ക്കും വാഹനങ്ങള്‍ക്കും സുഗമമായി കടന്നുപോകാന്‍ കഴിയുന്ന രീതിയില്‍ എലിവേറ്റഡ് പാലം സ്ഥാപിക്കണമെന്നാണ്‌ ആവശ്യം. നീലേശ്വരം പുഴക്ക് കുറുകെയുള്ള പഴയ റോഡ്പാലം പുതുക്കിപ്പണിയുക, ആവശ്യമായിടത്ത്‌ സര്‍വീസ് റോഡ്, ഓവുചാൽ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുമുണ്ട്‌. ആക്ഷൻ കമ്മിറ്റി പ്രതിനിധി സംഘം മുഖ്യമന്ത്രിക്കും  ദേശീയപാതാ അതോറിറ്റി കേരള റീജിയണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കും നിവേദനം നല്‍കിയിരുന്നു. 
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത  അധ്യക്ഷയായി. വൈസ് ചെയർമാൻ പി  പി മുഹമ്മദ് റാഫി, കെ പി രവീന്ദ്രൻ, വി ഗൗരി, കെ വി ദാമോദരൻ, പി വിജയകുമാർ, മാമുനിവിജയൻ, പി രാമചന്ദ്രൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ഇ ഷജീർ, ഷംസുദ്ദീൻ അറിഞ്ചിറ, റഫീഖ് കോട്ടപ്പുറം, വി അബൂബക്കർ, ടി വി ഉമേശൻ, രാജീവൻ പുതുക്കളം, വി പി ഉദയകുമാർ സംസാരിച്ചു. ടി വി ദാമോദരൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top