25 March Saturday

12,119 കുടുംബത്തിന്‌ ലൈഫ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
കാസർകോട്‌
ജില്ലയിൽ 12,119 കുടുംബങ്ങൾക്ക്‌ ലൈഫ്‌ പദ്ധതിയിലൂടെ വീട്‌ നിർമിച്ചതായി സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട്‌. ജില്ലയിൽ കണ്ടെത്തിയ 2768 അതിദരിദ്ര കുടുംബങ്ങൾക്കും വീടടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള നീക്കവും സർക്കാർ സജീവമാക്കി.
ജില്ലയിലെ ജനസംഖ്യ 2011 ലെ കണക്കുപ്രകാരം 13.07 ലക്ഷമാണ്‌. സംസ്ഥാന തലത്തിൽ 12ാം സ്ഥാനം. ഇടുക്കി, വയനാട്‌ ജില്ലകൾ മാത്രമാണ്‌ കാസർകോടിനെക്കാളും ജനസംഖ്യ കുറവുള്ളത്‌. 
1992 ചതുരശ്ര കിലോമീറ്ററാണ്‌ ജില്ലയുടെ വിസ്‌തൃതി. ഇതിൽ 984 ചതുരശ്രകിലോമീറ്ററും കാടാണ്‌. ജില്ലയിൽ 90.27 ശതമാനമാണ്‌ സാക്ഷരതാ നിരക്ക്‌. ഇതിൽ പുരുഷന്മാരിൽ 94.05 ശതമാനവും സ്‌ത്രീകളിൽ 86.49 ശതമാനവും സാക്ഷരരാണ്‌. 

394 പദ്ധതി റെഡി; 164 ഉടൻ 
കാസർകോട്‌
ജില്ലയിലെ പശ്ചാത്തല സൗകര്യങ്ങൾ ഉൾപ്പടെ വികസിപ്പിക്കാനായി തയ്യാറാക്കിയ കാസർകോട്‌ വികസന പാക്കേജിൽ ഇതുവരെ പൂർത്തിയായത്‌  394 പദ്ധതി. 164 പദ്ധതി നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. 
വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന 11,123.07 കോടി രൂപയുടെ പ്രവൃത്തികളാണ് മൊത്തം പാക്കേജിൽ വിഭാവനം ചെയ്യുന്നത്. ഇതിൽ 2,524.56 കോടി രൂപയാണ് സംസ്ഥാന സർക്കാർ  വിഹിതം.
പത്തുവർഷം മുമ്പാണ്‌ പാക്കേജിലെ പ്രവർത്തനങ്ങൾ തുടങ്ങിയത്‌. അന്നുമുതൽ 2023 ഒക്ടോബർ വരെ 779.30 കോടി രൂപ പദ്ധതികൾക്കായി അനുവദിച്ചു. 
വേനൽക്കാലത്ത് ജലലഭ്യത ഉറപ്പുവരുത്താനും കാർഷിക ജലസേചനത്തിനും  ഊന്നൽ നൽകുന്ന പദ്ധതികളാണ്‌ പൂർത്തിയാക്കിയ പദ്ധതികളിൽ പ്രധാനപ്പെട്ടവ. കഴിഞ്ഞ വർഷം മാത്രം കാർഷിക മേഖലയിലെ പദ്ധതികൾക്കായി 9.48 കോടി രൂപ അനുവദിച്ചു. സ്‌കൂൾ, കോളേജ്‌  അടിസ്ഥാന സൗകര്യ വികസനത്തിന്  25.46 കോടിയും വകയിരുത്തി.
പാക്കേജിൽ അഞ്ചുകോടി രൂപയിൽ താഴെ ചെലവുള്ള പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനായി കലക്ടറുടെ അധ്യക്ഷതയിൽ 16 അംഗ ജില്ലാതല സമിതിയും രൂപീകരിച്ചിട്ടുണ്ട്‌.   
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top