24 October Thursday

ദുരിതാശ്വാസനിധി രാജേന്ദ്രൻ പുല്ലൂരിന്റെ ചിത്രങ്ങളും വിൽപ്പനക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019
കാഞ്ഞങ്ങാട്
‘പുഴയുടെ വിലാപം' എന്ന  ചിത്രങ്ങളുടെ ശേഖരം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ.
മഞ്ചേരി മെഡിക്കൽ കോളേജിലെ ചീഫ് ആർടിസ്റ്റായ രാജേന്ദ്രൻ നാല് ചതുരശ്ര അടി കാൻവാസിൽ നിർമ്മിച്ച മനോഹര ചിത്രങ്ങളുടെ  ശേഖരം വിറ്റുകിട്ടുന്ന മുഴുവൻ തുകയും നവകേരള നിർമിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. കേരളത്തിനകത്തും പുറത്തുമായി ഇരുപതിലധികം പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 
രാജാ രവിവർമ്മ ചിത്രകലാ പുരസ്കാരം, കേരള ലളിതകലാ അക്കാദമിയുടെ സ്കോളർഷിപ്പുകൾ, ഏറ്റവും നല്ല ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം നേടിയിയിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top