13 October Sunday

സ്വകാര്യ ബസും കാറും 
കൂട്ടിയിടിച്ച്‌ 5 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024
തൃക്കരിപ്പൂർ
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ചുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ തൃക്കരിപ്പൂർ സ്വദേശി നബാൻ (33), മലപ്പുറം തിരൂർ സ്വദേശികളായ മുഹമ്മദ് റാദി (16), ഷൗക്കീൻ(30), ഷഹാബിൻ (30), റഹ്നാ ഷീബ (45) എന്നിവർക്കാണ് പരിക്കേറ്റത്‌. തെക്കുമ്പാട് ബസ്‌ സ്റ്റോപ്പിന് സമീപം വ്യാഴാഴ്‌ച പകൽ 12.45നാണ്‌ അപകടം. പയ്യന്നൂർ ഭാഗത്തുനിന്നും വരികയായിരുന്ന കാർ തെക്കുമ്പാട് ബസ്‌ സ്റ്റോപ്പിന് സമീപം നിർത്തിയിട്ട കണ്ടെയ്നർ ലോറിയെ മറികടക്കുമ്പോൾ തൃക്കരിപ്പൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ക്ഷേത്രപാലക ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സ് റോഡിൽ നിന്നും തെന്നിമാറി. പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top