16 September Monday

പ്രവാസി സംഘം 5,000 പേരെ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
കാസർകോട്‌
ജില്ലയിൽ  5000 പേരെ  പ്രവാസി സംഘത്തിൽ അംഗങ്ങളാക്കും.  മെമ്പർഷിപ്പിന്റെ  ജില്ലാതല  ഉദ്‌ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി കെ അബ്ദുള്ള ജില്ലാ കമ്മിറ്റി അംഗം നഫീസക്ക്‌ നൽകി നിർവഹിച്ചു.  
ജില്ലാ പ്രസിഡന്റ്‌ ജലീൽ കാപ്പിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗളായ പി ചന്ദ്രൻ,  കെ രാജേന്ദ്രൻ, ജില്ലാ ആക്‌ടിങ് സെക്രട്ടറി  ഒ നാരായണൻ, പി പി സുധാകരൻ, വി വി കൃഷ്ണൻ ചന്ദ്രൻ, കൊടക്കാട് രാമചന്ദ്രൻ,  എം ഗിരീഷ് എന്നിവർ സാസാരിച്ചു. 
കാസർകോട്‌ ജലീൽ കാപ്പിലും  ചെറുവത്തൂരിൽ ഒ നാരായണനും നീലേശ്വരത്ത്‌ പി ചന്ദ്രനും പനത്തടിയിൽ കെ വി  രാജേന്ദ്രനും  ഉദുമയിൽ വി വി കൃഷ്‌ണനും തൃക്കരിപ്പൂരിൽ പി പി സുധാകരനും എളേരിയിൽ മുഹമ്മദ്‌ റാഫിയും ബേഡഡുക്കത്ത്‌ കൊടക്കാട് ചന്ദ്രൻനും കുമ്പളയിൽ വി വി കൃഷ്ണനും മഞ്ചേശ്വരത്ത്‌ ഗിരീഷും കാറഡുക്കയിൽ ബഷീറും ഏരിയാ തല  മെമ്പർഷിപ്പിന്റെ   പ്രവർത്തനും ഉദ്‌ഘാടനം ചെയ്യും. 
പ്രധാന വാർത്തകൾ
 Top