18 September Wednesday

ചെർക്കള‐- കല്ലടുക്ക റോഡിൽ നിയന്ത്രണങ്ങളോടെ ഗതാഗതം പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
കാസർകോട്‌
കനത്തമഴയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട ചെർക്കള - കല്ലടുക്ക സംസ്ഥാന പാതയിലെ കരിമ്പലയിൽ നിയന്ത്രണങ്ങളോടെ ഒരുവശത്തുകൂടി വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കുന്നതിന് കലക്ടർ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. എൻഎ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.  
നിലവിൽ ചരക്കുവാഹനങ്ങൾക്കുളള ഗതാഗത നിരോധനം തുടരും.  ബസുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും രോഗികൾക്കും ഇരുന്ന് ഇതുവഴി യാത്രചെയ്യാം. എന്നാൽ മറ്റുയാത്രക്കാർ കാൽനടയായി മറുവശത്തേക്ക് പോകണം.  
ഗതാഗത നിയന്ത്രണത്തിന് പൊലീസിനേയും റീജിനൽ ട്രാൻസ്‌പോർട്ട് ഓഫീസറെയും ചുമതലപ്പെടുത്തി.  രാവിലെ 7 മുതൽ രാത്രി 7 വരെയാണ് ഇതുവഴി ബസ് ഗതാഗതം അനുവദിച്ചത്.  ചെറുവാഹനങ്ങൾ ഉൾപ്പെടെയുളള വാഹനങ്ങൾ വേഗതകുറച്ച് കടന്നുപോകണം.   മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ പഠനത്തിന് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസിലെ വിദഗ്ധരുടെ സേവനം ആവശ്യപ്പെടും. ശക്തമായ മഴ തുടർന്നാൽ ഇതുവഴിയുളള ഗതാഗതം പൂർണമായും നിരോധിക്കും. 
പ്രധാന വാർത്തകൾ
 Top