16 August Tuesday

സ്‌ത്രീകൾക്ക്‌ പുതുമയാർന്ന പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
ഉദുമ
സ്‌ത്രീശാക്തീകരണത്തിന്റെ ഉത്തമമാതൃകയായ  ഉദുമ വനിതാ സഹകരണസംഘത്തിന്‌ വീണ്ടും അവാർഡ്‌. 
വൈവിധ്യമാർന്നതും പുതുമയുമായ  നിരവധി പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കിയാണ്‌   സംസ്ഥാനത്തെ ഏറ്റവും മികച്ച വനിത സഹകരണസംഘത്തിനുള്ള അവാർഡിന്‌ വീണ്ടും അർഹമാക്കിയത്‌.  ബാങ്കിങ്‌ മേഖല കൂടാതെ പാചകം, കൃഷി, വ്യാപാരം തുടങ്ങിയ   ഇടപെടലുകൾ  ശ്രദ്ധേയമാണ്‌.   
നീതി മെഡിക്കൽ ഷോപ്പ്‌,  ക്ലിനിക്ക്‌, ബുക്‌സ്‌ സ്‌റ്റാൾ, യുവാക്കോ  ഓട്ടോമാറ്റിഡ്‌ കിച്ചൻ ആൻഡ്‌ കാറ്ററിങ് ആൻഡ്‌ ബേക്കിങ്‌ യൂണിറ്റ്‌, വനിത ഹോട്ടൽ തുടങ്ങി വൈവിധ്യങ്ങളായ പ്രവർത്തനമാണ്‌  നടപ്പാക്കിയത്‌. 
വിവിധ സ്‌കൂളുകളിൽ ലൈബ്രറിക്കാവശ്യമായ പുസ്‌തക കിറ്റുകൾ നൽകി.  നിർധനരായ സംഘം അംഗങ്ങളുടെ മക്കൾക്ക്‌ വിദ്യാഭ്യാസത്തിനാവശ്യമായ കംപ്യൂട്ടറുകൾ വാങ്ങുന്നതിന്‌ മിതമായ പലിശ നിരക്കിൽ വായ്‌പ നൽകി.  
350  ഇരുചക്ര മോട്ടർ വാഹനങ്ങൾ കുറഞ്ഞ പലിശനിരക്കിൽ വിതരണം ചെയ്‌തു.   സ്വയം പ്രതിരോധ പരിശീലനം നിർഭയ നടത്തി. 
ജൈവകൃഷി മേഖലിലും വനിത സഹകര സംഘം ശക്തമായ ഇടപടുകൾ നടത്തി. കർഷകമിത്ര പദ്ധതി തുടങ്ങി. ഉദുമ പഞ്ചായത്തംഗമായ കസ്‌തൂരി ബാലൻ പ്രസിഡന്റും ബി കൈരളി സെക്രട്ടറിയുമായുള്ള ഭരണസമിതിയാണ്‌പ്രവർത്തിക്കുന്നത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top