05 August Wednesday

ഭൂമി കൈമാറ്റത്തിന്‌ തടസ്സമുണ്ടെന്ന്‌ സമസ്ത

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

തൃക്കരിപ്പൂർ

വഖഫ് ഭൂമി തട്ടിയെടുത്തസംഭവത്തിൽ ജനങ്ങളെ കബളിപ്പിക്കാൻ  ലീഗ് നേതാക്കൾ ഉയർത്തിയ വാദം പൊളിഞ്ഞു. തൃക്കരിപ്പൂർ ജാമിഅ സഅദിയ്യ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ വഖഫ് ഭൂമി കൈമാറിയതിന്‌ നിയമപരമായ തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സമസ്തയുടെ പ്രസ്‌താവനയാണ് നേതാക്കളെ വെട്ടിലാക്കിയത്.  
‘ശരീഅത്തിൽ വഖഫ് ചെയ്യപ്പെട്ടതല്ലെങ്കിലും' വഖഫ് ആക്ട് പ്രകാരം നിയമപരമായ തടസ്സം ഉണ്ടാകാനിടയുണ്ടെന്നാണ് സമസ്തയുടെ വിശദീകരണം. ഇന്ത്യൻ പാർലമെന്റ്‌ അംഗീകരിച്ച വഖഫ് നിയമം മറച്ചുവച്ച്‌ ശരീഅത്തിന്റെ പേര് പറഞ്ഞ് സമുദായത്തിലുള്ള പാർട്ടി പ്രവർത്തകരെ  കബളിപ്പിക്കാനാണ്‌ നേതാക്കൾ ശ്രമിച്ചത്‌.   നേതാക്കൾക്കെതിരെ അണികളടക്കം തിരിഞ്ഞപ്പോഴാണ്‌ അവരെ അനുനയിപ്പിക്കാൻ ഇത്തരമൊരുവാദം കൊണ്ടുവന്നത്‌.  
എം സി കമറുദ്ദീൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ ജി സി ബഷീർ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ എം ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി കെ ബാവ എന്നിവരുടെ നേതൃത്വത്തിലുള്ള കേളേജ്‌ ട്രസ്‌റ്റിന്റെ മറവിൽ നടന്ന ഭൂമി തട്ടിപ്പ്‌ പുറത്തുവന്നത്‌ സമസ്‌തക്കുള്ളിൽ നിന്ന്‌ തന്നെയാണ്‌. അതാണ്‌ ലീഗ്‌ നേതാക്കൾക്ക്‌ തുടക്കം മുതൽ തിരിച്ചടിയായത്‌.    സമസ്തയുടെ പോഷക സംഘടനയായ എസ് കെഎസ്എസ് എഫ്‌ സംസ്ഥാന വർക്കിങ് സെക്രട്ടറിയും ജാമിഅ സഅദിയ്യയുടെ വൈസ് പ്രസിഡൻറുമായ താജുദ്ദീൻ ദാരിമിയാണ് സമസ്ത നേതൃത്വത്തിനും വഖഫ് ബോർഡിനും പരാതി നൽകിയത്. 
പരാതിയിൽ ഉന്നയിച്ച വിഷയങ്ങൾ വസ്തുപരമായി ശരിയാണെന്നതിനാൽ അഡ്വ സി ഷുക്കൂറും രംഗത്ത് വന്നു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാലാണ്‌ സി പി ഐ എം ഏറെ ടുക്കുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top