24 March Sunday

‘ഈ നിയമ േഭദഗതി ഏറെ ആശ്വാസം തരുന്നു’

ടി കെ നാരായണൻUpdated: Monday Jul 2, 2018
കാഞ്ഞങ്ങാട്
‘സ്വന്തമായി ചെറുതുണ്ട് ഭൂമിയുടെ അവകാശികളായ പാവങ്ങള്‍ക്കുവേണ്ടി ഇത്രയും ശക്തമായ തീരുമാനമെടുക്കാൻ എൽഡിഎഫ്‌ സർക്കാരിനു മാത്രമേ കഴിയൂ’.  അഞ്ചും പത്തും സെന്റ് ഭൂമിയുടെ അവകാശികളായിട്ടും വീടുവയ്‌ക്കാന്‍ കഴിയാതെ വെട്ടിലായ  ആയിരക്കണക്കിന് കുടുംബങ്ങൾക്ക് നെൽവയൽ  തണ്ണീര്‍തട ഭേദഗതി ബില്‍ ആശ്വാസം പകരുമെന്ന്  കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്വന്തം വീടെന്ന  സ്വപ്‌നവുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത  കൊവ്വല്‍ സ്‌റ്റേറിലെ കുരിക്കള്‍ വീട്ടില്‍ പി മധു പറഞ്ഞു..
 ഭേദഗതി പ്രകാരം  2008 നുമുമ്പ് നികത്തിയ പാടങ്ങള്‍ നിശ്ചിത ഫീസ് ഈടാക്കി ക്രമവല്‍ക്കരിച്ചു നല്‍കും. ഇത്തരത്തിലുള്ള പത്തുസെന്റ് ഭുമി വരെ ഫീസ് നല്‍കി ഉപയോഗപ്പെടുത്താനും  നിലം നികത്തിയ ആറു  സെന്റില്‍ വിടുവയ്‌ക്കാനും നാലുസെന്റില്‍ കച്ചവടം തുടങ്ങാനും അനുമതി നല്‍കുന്ന  സര്‍ക്കാരിന്റെ  തീരുമാനം  ഡാറ്റാ ബാങ്കിന്റെ പരിധിയില്‍ വരുന്ന പ്രദേശത്ത് വീട് നിമിക്കാന്‍ സ്ഥലം വാങ്ങിയ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ആശ്വാസം പകരുക.  കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ മാത്രം ഭവനാവശ്യങ്ങള്‍ക്കുള്ള എഴായിരത്തോളം അപേക്ഷകരുണ്ട്. പുതിയ ബില്ല് നിയമസഭ പാസാക്കിയതോടെ ഇവര്‍ക്കെല്ലാം നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍  വീട് നിർമിക്കാനുള്ള അനുമതികിട്ടുന്നത് നിസാര കാര്യമല്ലെന്ന് ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നവരോട് കാഞ്ഞങ്ങാട് സൗത്തിലെ കരിച്ചേരി വീട്ടില്‍ രാജീവൻ ഓർമിപ്പിക്കുന്നു.  കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് പടിഞ്ഞാറ് ഭാഗത്ത് എഴുസെന്റ്‌  ഭൂമിയില്‍ നിലവിലുള്ള താല്‍ക്കാലിക വീട്‌ പുനര്‍നിർമിക്കാൻ   വര്‍ഷങ്ങളായി നഗരസഭാ കാര്യാലയവും വില്ലേജ് കൃഷി ഓഫീസും  കയറിയിറങ്ങുന്ന  രാജീവന്‍ സര്‍ക്കാറിനെ  അഭിനന്ദിക്കാന്‍ മടിക്കുന്നില്ല.
ബിൽഡിങ്‌ ആക്ട്‌ നിലവിലുള്ള കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ വീടും മറ്റ് കച്ചവട സ്ഥാപനങ്ങളും മാത്രമല്ല കാലിത്തൊഴുത്തും വീടിന്ചുറ്റുമതിലും നിർമിക്കാൻ  പോലും മുന്‍കൂർ അനുമതി വാങ്ങണമായിരുന്നു.  വീട്‌ നിര്‍മ്മിക്കാനും പുനര്‍നിര്‍മ്മിക്കാനും അനുമതി തേടിയെത്തിയ അപേക്ഷകര്‍ ഇത്രയും കാലം ഭൂമി നെൽവയൽ അല്ലെന്ന്‌ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് കൃഷി ഭവനില്‍ നിന്ന് ഹാജരാക്കണമായിരുന്നു. ഇനി നൂലാമാലകളൊന്നും വേണ്ടല്ലോയെന്ന ആശ്വസത്തിലാണ് പടന്നക്കാട്ടെ ടി കെ ബാലനെ പോലുള്ളവര്‍.  
കാഞ്ഞങ്ങാട് നഗരസഭയുടെ തീരപ്രദേശത്തെ ഭൂമി  ബ്രിട്ടീഷുകാരുടെ കാലത്തെ രേഖകള്‍ അടിസ്ഥാനമാക്കി റെയില്‍പാളത്തിന് പടിഞ്ഞാറ്‌ ഭാഗം ഏതാണ്ട് പൂർണമായും  കിഴക്ക് ഭാഗം ഭാഗികമായും പഴയനെൽവയലുകളാണെന്നാണ്‌ അടിയാധാരത്തില്‍ രേഖപ്പെടുത്തിയിരുന്നത്.  ഒരിക്കലും നെല്‍കൃഷിക്ക് ഉപകരിക്കാത്ത ഭൂമിപോലും നെല്‍കൃഷി ചെയ്യുന്ന നിലമാണെന്നാണ് രേഖ.  ഇത്തരത്തിലുള്ള അഞ്ചുസെന്റ് നികത്തി വീടുവെക്കാനുള്ള  കാഞ്ഞങ്ങാട് സൗത്തിലെ കണ്ണന്‍ മണിയാണിയുടെ മകന്‍ വളപ്പില്‍ വി വി മോഹനന്‍, മുത്തപ്പനാര്‍കാവിലെ ഗിരിജാദേവി, കല്ലൂരാവിയിലെ സി വി സുധ, കരുവളത്തെ ഫൗസിയ ഹസൈനാര്‍, പുഞ്ചാവിയിലെ ഇര്‍ഷാദ്, കുശാല്‍നഗറിലെ ആയിഷാ അബുബക്കര്‍, മൂവാരകുണ്ട് കെഎംബി മന്‍സിലില്‍ ചിനമ്മാടത്ത് ഹാജിറ, കല്ലൂരാവി തണ്ടുമ്മല്‍ പാട്ടില്ലത്ത് അഹമ്മദ്, ബാവനഗറിലെ മുബഷീറ മന്‍സിലില്‍ സി ആലീമ, പഴയകടപ്പുറത്തെ സയിദാ മന്‍സിലില്‍ മാടമ്പല്ലിത്ത് നബീസ, കല്ലൂരാവിയിലെ സുധ തുടങ്ങി ആയിരക്കണക്കിനാളുകളുടെ സ്വപ്‌നങ്ങള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിറം പകര്‍ന്നത്.
പ്രധാന വാർത്തകൾ
 Top