07 July Tuesday

വൈദ്യുതി ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധര്‍ണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്
വൈദ്യുതി മേഖല സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതുന്നതിന്‌  കേന്ദ്ര സർക്കാർ  കൊണ്ടുവന്ന ഇലക്ട്രിസിറ്റി ഭേദഗതി  ബില്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈദ്യൂതി ജീവനക്കാർ കേന്ദ്ര സർക്കാർ ഓഫീസിന്‌ മുന്നിൽ പ്രതിഷേധിച്ചു.  കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ  ധര്‍ണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. സന്ദീപ് രാധാകൃഷ്ണൻ അധ്യക്ഷനായി. വി ജനാർദനൻ, ഒ വി രമേശൻ,  കെ ചന്ദ്രൻ എന്നിവര്‍ സംസാരിച്ചു. കെ.ശശിധരൻ സ്വാഗതം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top