15 July Wednesday

3766 പേർ നിരീക്ഷണത്തിൽ 14 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
കാസർകോട്‌ 
ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് വയസുള്ള ഒരു പെൺകുട്ടിക്കും 13 പുരുഷന്മാർക്കുമാണ് രോഗം.  രണ്ട് പേർ ഖത്തറിൽ നിന്നെത്തിയവരും 12 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരുമാണ്‌. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 96 ആയി. 
കഴിഞ്ഞ 25ന് ബസിന് വന്ന 38 വയസുള്ള കാസർകോട് നഗരസഭ സ്വദേശി, 20ന് ഒരേ ബസിൽ വന്ന 44, 45 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശികൾ, 17ന് ബസിലെത്തിയ  36 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി, 26ന്‌ വന്ന 29 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, 23ന് ബസിലെത്തിയ 39 വയസുള്ള ചെറുവത്തൂർ പഞ്ചായത്ത് സ്വദേശി, 19ന് ബസിൽ വന്ന 54 വയസുള്ള മംഗൽപാടി പഞ്ചായത്ത് സ്വദേശി, 20ന് ടാക്‌സി കാറിൽ വന്ന 39 വയസുള്ള മംഗൽപാടി പഞ്ചായത്ത് സ്വദേശി, 21ന് ഒരേ ബസിൽ വന്ന 49, 46, 56 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശികൾ, ഇവർക്കൊപ്പം വന്ന 39 വയസുള്ള പൈവളികെ പഞ്ചായത്ത് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ  രോഗംേ സ്ഥിരീകരിച്ചവരുടെ എണ്ണം 290 ആയി. രോഗമുക്തരായത്‌ 194 പേർക്കാണ്‌. 
കഴിഞ്ഞ 18ന് ഖത്തറിൽ നിന്നെത്തിയ 36 വയസുള്ള മധൂർ പഞ്ചായത്ത് സ്വദേശി, 19ന് ഖത്തറിൽ നിന്നെത്തിയ 28ന് കോവിഡ് സ്ഥിരികരിച്ച കുമ്പള സ്വദേശിനിയുടെ മൂന്ന് വയസുള്ള മകൾ എന്നിവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത്  3766 പേരാണ്‌. വീടുകളിൽ  3114 പേരും. ആശുപത്രികളിൽ 652 പേരും. 393 സാമ്പിളുകളുടെ  പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രിയിലും വീടുകളിലുമായി 351 പേരെ നീരിക്ഷണത്തിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top