16 July Thursday

പൂടങ്കല്ല് താലൂക്ക് ആശുപത്രി പ്രഖ്യാപനം ഈ ആഴ്ച

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
രാജപുരം
പൂടങ്കല്ല് സിഎച്ച് സി താലൂക്ക് ആശുപത്രിയായി ഉയർത്തിയതിന്റെ പ്രഖ്യാപനം ആരോഗ്യ മന്ത്രി വീഡിയോ കോൺഫൻസ് വഴി ഇയാഴ്‌ച നടത്തും.  എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി 6. 5 കോടി രൂപ ചെലവിൽ മുൻ എംപി പി കരുണാകരൻ മുൻകൈഎടുത്തു നിർമ്മിച്ച താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ പ്രവർത്തനം ഉടൻ തുടങ്ങാൻ ആശുപത്രി വികസന സമിതി  തീരുമാനിച്ചു. 
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജൻ അധ്യക്ഷനായി. മുമ്പ് രണ്ട് തവണ ഉദ്ഘാടനം നിശ്ചയിച്ചിരുന്നുവെങ്കിലും കൊറോണയെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ഇതോടൊപ്പം പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനും ആലോചിക്കുന്നുണ്ട്. എൽഡിഎഫ് സർക്കാർ പൂടംങ്കല്ല് കമ്യൂണിറ്റി ഹെൽത്ത് സെന്റർ   താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും  പ്രഖ്യാപനം നടന്നില്ല.  പനത്തടി, കള്ളാർ, കോടോംബേളൂർ, ബളാൽ, കിനാനൂർ  കരിന്തളം, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി എന്നി ഏഴ് പഞ്ചായത്തുകളിലെ  രോഗികൾക്ക് ആശുപത്രി ഉപകാരപ്പെടും. നിത്യവും നൂറ് കണക്കിന് ആളുകളാണ്‌ ചികിൽസ തേടി എത്തുന്നത്. അത്യാഹിത വിഭാഗം മുതൽ ഓപ്പറേഷൻ തിയേറ്റർ വരെയുള്ള സൗകര്യങ്ങളോടും കൂടിയ ബഹുനില കെട്ടിടമാണ് ഒരുങ്ങിയിരിക്കുന്നത്.  കിടത്തിച്ചികിത്സ നടത്തുന്ന കെട്ടിടം ഡയാലിസിസ് കേന്ദ്രമാക്കാനുള്ള ശ്രമവും തുടങ്ങി.  ഡയാലിസിസ് യൂണിറ്റ് അനുവദിക്കണമെന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top