08 July Wednesday

മലയോരം നെൽകൃഷിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 വെള്ളരിക്കുണ്ട്                                

സുഭിക്ഷ കേരളം പദ്ധതിയിൽ  മലയോരം നെൽ കൃഷിയിലേക്ക്‌ തിരിയുകയാണ്‌.  സിപിഐഎം  ലോക്കൽ കമ്മറ്റികൾ , ബ്രാഞ്ചുകൾ, വർഗബഹുജന സംഘടനകൾ എന്നിവയൊക്കെ തരിശുഭൂമികൾ കണ്ടെത്തി കൃഷി തുടങ്ങുകയാണ്‌. സിപിഐഎം ചിറ്റാരിക്കാൽ ലോക്കൽ കമ്മറ്റി കമ്പല്ലൂരിൽ ഒന്നര ഏക്കർ തരിശു ഭൂമിയിലാണ് നെൽവിത്ത് വിതച്ചത്.  മഹേഷ് ഏച്ചിലാംവയലാണ്‌   ഭൂമി വിട്ടുകൊടുത്തത്. സ്ത്രീകളടക്കം 50 ഓളം സിപിഐഎം പ്രവർത്തകരാണ് നിലമൊരുക്കാനിറങ്ങിയത്‌.സുമ ഇനത്തിൽ പെട്ട വിത്താണ് വിതച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. പി പുഷ്പാകരൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ അപ്പുക്കുട്ടൻ, കെ കൃഷ്ണൻ, പി കെ മോഹനൻ, എൻ വി ശിവദാസൻ , കെ ദാമോദരൻ എന്നിവർ സംസാരിച്ചു. സിപിഐഎം മൗക്കോട് ലോക്കൽ കമ്മറ്റി മൗക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ തരിശായി കിടക്കുന്ന 75 സെന്റ് സ്ഥലത്താണ് കരനെൽ കൃഷി നടത്തുന്നത്.  ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പി വി അനു , എം സി അബ്ദുൽ സലാം ഹാജി , മെഡിക്കൽ ഓഫീസർ ഡോ.ദീപ മാധവൻ, കൃഷി ഓഫീസർ വി വി രാജീവൻ , ഒ കെ ബാലകൃഷ്ണൻ , പി വിജയൻ , പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top