03 June Wednesday

ക്യാമ്പുകൾ സ്‌പെഷ്യൽ ഓഫീസർ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 2, 2020

സ്പെഷ്യൽ ഓഫീസർ അൽകേഷ് കുമാർ ശർമ കാഞ്ഞങ്ങാട് നഗരസഭയിൽ

 കാഞ്ഞങ്ങാട്  

സ്‌പെഷ്യല്‍ ഓഫീസര്‍  അല്‍കേഷ് കുമാര്‍ ശര്‍മ ബുധനാഴ്‌ച കാഞ്ഞങ്ങാട്ടെ വിവിധ ക്യാമ്പുകൾ സന്ദർശിച്ചു. തെരുവിന്റെ മക്കൾ താമസിക്കുന്ന   നഗരസഭ ടൗൺ ഹാൾ, നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്ന അതിയാമ്പൂർ ബാലബോധിനി വായനശാല, ഡിഎംഒ ഓഫീസ്, അതിഥി തൊഴിലാളികൾ താമസിക്കുന്ന ആവിക്കരയിലെ വിവിധസ്ഥലങ്ങൾ എന്നിവയാണ്‌ സന്ദർശിച്ചത്‌.   അതിഥി തൊഴിലാളികളുമായി ആശയവിനിമയവും നടത്തി.ആവിക്കരയിലും പരിസരത്തുമായി നൂറ്റിമുപ്പതോളം അതിഥി തൊഴിലാളികൾ കുടുംബമായും അല്ലാതെയും താമസിക്കുന്നുണ്ട്. അവിടെ  മികച്ച പ്രവർത്തനം  നടത്തിയ കൗൺസിലർ എ കെ നാരായണനെയും  നഗരസഭയെയും കമ്യൂണിറ്റി കിച്ചണിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരെയും സ്പെഷ്യൽ ഓഫീസർ  അഭിനന്ദിച്ചു. സബ് കലക്ടർ  അരുൺ കെ വിജയൻ, തഹസിൽദാർ മണിരാജ്, നഗരസഭാ ചെയർമാൻ വി വി രമേശൻ, മുനിസിപ്പൽ സെക്രട്ടറി എം കെ  ഗിരീഷ്, വേണുഗോപാലൻ പെരളം  തുടങ്ങിയവരും  ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top