കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമഗ്ര കവറേജിനുള്ള എം വി ദാമോദരൻ സ്മാരക പുരസ്കാരം ദേശാഭിമാനി ഏറ്റുവാങ്ങി. ദേശാഭിമാനിക്കുവേണ്ടി കാസർകോട് ബ്യൂറോ ചീഫ് ജയകൃഷ്ണൻ നരിക്കുട്ടി രാജ്മോഹൻ ഉണ്ണിത്താൻ എംപിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.
കാഞ്ഞങ്ങാട് പ്രസ്ഫോറമാണ് അവാർഡ് ഏർപ്പെടുത്തിയത്. മറ്റു പുരസ്കാരങ്ങൾ മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോദ്ചന്ദ്രനും തോട്ടോൻ കോമൻ മണിയാണി പുരസ്കാരം മലയാള മനോരമ കാസകോട് ബ്യൂറോ ചീഫ് നഹാസ് പി മുഹമ്മദും എറ്റുവാങ്ങി. ദൃശ്യമാധ്യമങ്ങൾക്കുള്ള സുരേന്ദ്രൻ നീലേശ്വരം സ്മാരക പുരസ്കാരം 24 ചാനൽ ബ്യൂറോ ചീഫ്ആനന്ദ് കൊട്ടില, സായാഹ്ന പത്രങ്ങൾക്കുള്ള കെ വി രാമുണ്ണി സ്മാരക പുരസ്കാരം ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്, മലബാർ വാർത്ത മാനേജിങ് എഡിറ്റർ ബഷീർ ആറങ്ങാടി എന്നിവരും ഏറ്റുവാങ്ങി.
സംസ്ഥാന പുരസ്കാരം നേടിയ സുരേന്ദ്രൻ മടിക്കൈ(ദേശാഭിമാനി), ഇ വി ജയകൃഷ്ണൻ(മാതൃഭൂമി) എന്നിവർക്കും റോട്ടറി എക്സലൻസ് പുരസ്കാരം നേടിയ ടി മുഹമ്മദ് അസ്ലമിനും(ലേറ്റസ്റ്റ്) ഉപഹാരം നൽകി. ഇ വി ജയകൃഷ്ണൻ അധ്യക്ഷനായി.വിദ്യാഭ്യാസ ജില്ലാ ഡപ്യൂട്ടി ഡയക്ടർ കെ വി പുഷ്പ, കെ പി കുഞ്ഞിക്കണ്ണൻ, എം നാരായണൻ, കെ മുഹമ്മദ് കുഞ്ഞി, ജയൻ മാങ്ങാട്, സുധാകരൻ മടിക്കൈ, ജോയി മാരൂർ, പി പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. ടി കെ നാരായണൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..