ചായ്യോം
കലോത്സവ നഗരിയിൽ 12 വേദികളല്ല ഒരുങ്ങിയത്; അത് എണ്ണിത്തിട്ടപ്പെടുത്താൻ പറ്റില്ല. അതാണ് ചായ്യോം ഗ്രാമത്തിൽ കണ്ടത്. വേദികൾക്ക് തൊട്ടടുത്തുള്ള എല്ലാ വീടുകളുടെ മുറ്റങ്ങളും അവർ വേദിയാക്കി. മത്സരത്തിനായിരുന്നില്ല. അവരുടെ പ്രകടനം മികച്ചതാക്കാനുള്ള പരിശീലനത്തിനായിരുന്നു അത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മത്സരാർഥികൾക്ക് എല്ലാ സഹായവുമായി വീട്ടുകാരും ഒപ്പം ചേർന്നു. ചായ്യോം ഗ്രാമം നൽകിയ സ്നേഹം അവരുടെ മനസിൽ നിന്നുമിനി മായില്ല. കോൽക്കളിയും തിരുവാതിരയും അറബനമുട്ടും ഒപ്പനയുമെല്ലാം വീട്ടുമുറ്റങ്ങളിൽ തകർത്താടുകയാണിപ്പോൾ.
..... ......... ..........
എകാഭിനയത്തിൽ കണ്ടത് പുത്തൻ ശൈലീ മാറ്റം. പരമ്പരാഗത അവതരണത്തെ മാറ്റി പ്രശസ്തമായ സിനിമകളെ വർത്തമാന കാലവുമായി കൂട്ടിച്ചേർത്തു. പഞ്ചാവടിപ്പാലവും ഡ്രാക്കുളയുമെല്ലാം പുത്തൻ ആശയങ്ങളിലൂടെ വേദിയിൽ മാറ്റത്തിന്റെ ഓളം തീർത്തു.
..... ......... ..........
പത്തു മിനുട്ടുകൊണ്ട് അഭിനയത്തിലൂടെയും സംഭാഷണത്തിലൂടെയും ആസ്വാദകരെ അമ്പരിപ്പിക്കുകയായിരുന്നു സ്കിറ്റ് മത്സരം. നാടകം 30 മിനുറ്റിൽ പറയുന്ന കാര്യങ്ങൾ ശക്തിയോടെ ചുരുങ്ങിയ സമയത്തിൽ അവതരിപ്പിച്ചത് വേദിയെ കളർഫുൾ ആക്കി. ഇംഗ്ലീഷിലുള്ള ചടുല സംഭാഷണങ്ങളും ചലനങ്ങളും ഇത്തവണ മികച്ചു നിന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..