19 January Sunday

സംഘപരിവാർ ഭീഷണി തള്ളി ‘ദേശി’ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019

ദേശി നാടകത്തിൽനിന്ന്‌

കാഞ്ഞങ്ങാട്‌
പിറന്ന മണ്ണിൽനിന്ന്‌ പിഴുതെറിയുന്നവന്റെ നീറുന്ന പ്രശ്‌നവുമായി ‘ദേശി’യെത്തി. സംഘപരിവാർ ഭീഷണി വകവയ്‌ക്കാതെ കുട്ടികൾ അരങ്ങു വാണപ്പോൾ സദസ്സിലും നിറഞ്ഞ കൈയടി.  കാഞ്ഞങ്ങാട്‌ ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിന്റെ  നാടകം ‘ദേശി’യുടെ അവതരണം  മുടക്കാനായിരുന്നു സംഘപരിവാർ നീക്കം. 
ഉപജില്ലയിലും ജില്ലയിലും ഒന്നാംസ്ഥാനം നേടിയ നാടകത്തിനെതിരെ  ഹിന്ദു ഐക്യവേദിയാണ്‌ പരാതി ഉന്നയിച്ചത്‌. അസമിലെ പൗരത്വപ്രശ്‌നം ചർച്ചചെയ്യുന്ന നാടകം കേന്ദ്രസർക്കാരിനെതിരാണെന്നായിരുന്നു ആരോപണം.  ജനിച്ച മണ്ണിൽ പൗരത്വം രേഖാമൂലം തെളിയിക്കാൻ കഴിയാത്ത മനുഷ്യരുടെ വേദനയായിരുന്നു വിഷയം. സുപ്രധാന കാര്യങ്ങൾ മറച്ചുവയ്‌ക്കാനുള്ളപ്പോഴെല്ലാം അതിർത്തിയിൽ വെടിയൊച്ച മുഴങ്ങാറുണ്ടെന്ന തുടക്കത്തിലെ സംഭാഷണം രാജ്യത്തിന്റെ സമീപകാല സംഭവവികാസങ്ങളിലേക്ക്‌ കൊണ്ടുപോകുന്നു.  നാടകം അവതരിപ്പിക്കാൻ അനുവദിക്കരുതെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.  നന്ദന, ശ്രീലക്ഷ്‌മി, മിഥുല, സാന്ദ്ര, നന്മ, വൈഷ്‌ണവ്‌, അപർണ, രവിശങ്കർ, രാംജിറാം, പവൻ കൃഷ്‌ണ പ്രമോദ്‌ എന്നിവരാണ്‌ അരങ്ങിലെത്തിയത്‌.  സുരേഷ്‌ ബാബു ശ്രീസ്ഥയാണ്‌ രചന. ഹരിദാസ്‌ കുണ്ടംകുഴി, സതീഷ്‌ ബാബു എന്നിവരാണ്‌ പരിശീലകർ.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top