Deshabhimani

പെൻഷൻ വിഹിതം ദുരിതാശ്വാസ
നിധിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 10:40 PM | 0 min read

കാഞ്ഞങ്ങാട്‌
പെൻഷൻ തുകയിൽ നിന്നും എല്ലാ മാസവും ഒരു പങ്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തീരുമാനിച്ച്‌ ദിനേശൻ പാവൂർ. കഴിഞ്ഞ മാസമാണ്‌ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും സെക്രട്ടറി കം ട്രഷററായി ദിനേശൻ വിരമിച്ചത്‌. 
കഴിഞ്ഞ 31 വർഷത്തെ സർവീസിൽ മാസ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ ശമ്പളം മുടങ്ങാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യാറുണ്ടായിരുന്നു. വിരമിക്കുമ്പോഴും പ്രവൃത്തി തുടരാനാണ്‌ തീരുമാനം. ഇതിനായി നീലേശ്വരം സബ് ട്രഷറി ഓഫീസർക്ക് സമ്മതം പത്രവും നൽകി. സർവീസ് സംഘടന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ദിനേശൻ, തൃക്കരിപ്പൂർ കെഎംകെ സ്മാരക കലാസമിതിയുടെ പ്രസിഡന്റും  ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ജോയിന്റ്‌ സെക്രട്ടറിയുമാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Home