17 August Wednesday

മെഡിസെപ്പ്‌: ജീവനക്കാർ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പ്‌ യാഥാർഥ്യമായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കാസർകോട്‌ സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം

കാസർകോട്‌

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും എൽഡിഎഫ്‌ സർക്കാർ വെള്ളി മുതൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി മെഡിസെപ്പ്‌ യാഥാർഥ്യമായതിൽ  ആഹ്ലാദം പ്രകടിപ്പിച്ച് അധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി. 
ജില്ലയിലെ മുഴുവൻ ഓഫിസുകളിലും സ്‌കൂളിലും പ്രകടനം നടന്നു. കാസർകോട്‌  സിവിൽ സ്റ്റേഷനിൽ കെ പി ഗംഗാധരൻ, കെ നരേഷ് കുമാർ, വി ചന്ദ്രൻ, കെ ഭാനുപ്രകാശ് എന്നിവർ സംസാരിച്ചു. കാസർകോട്‌ പിഡബ്ല്യൂഡി കോംപ്ലക്സിൽ കെ ഹരിദാസ്, കെ മനോജ് എന്നിവർ സംസാരിച്ചു. ഹൊസ്ദുർഗ് താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ എം ജിതേഷ്, സതീഷ് ബാബു, സന്ദീപ്, എം ഇ ചന്ദ്രാംഗദൻ എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിൽ എ ആർ വിജയകുമാർ, ബിജിമോൾ, പി എം ശ്രീധരൻ, വിനോദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top