12 August Wednesday

മംഗളൂരുവിൽ മലയാളിക്ക്‌ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
മംഗളൂരു 
മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഒരു മലയാളി ജീവനക്കാരനുകൂടി കോവിഡ്. നേരത്ത മറ്റൊരു മലയാളി  ജീവനക്കാരനും രോഗബാധിതനായിരുന്നു.
സ്‌റ്റേഷനിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓപ്പറേഷൻസ് തുടങ്ങിയ വിഭാഗങ്ങൾ അടച്ചിട്ടു. അതേ സമയം കോവിഡ് ബാധിച്ച ജീവനക്കാരന്‌  ചികിത്സ ലഭ്യമാക്കുന്നതിൽ റെയിൽവേ ആരോഗ്യ വിഭാഗം ഗുരുതര വീഴ്ച വരുത്തിയതായി ആക്ഷേപമുയർന്നു.   
അവധി കഴിഞ്ഞു തിരിച്ചെത്തി നിരീക്ഷണത്തിലായിരുന്ന ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനാണ്കോവിഡ് സ്ഥിരീകരിച്ചത്. 
സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റിനാണ്‌ നേരത്തെ  കോവിഡ് സ്ഥിരീകരിച്ചത്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top